തിരുവനന്തപുരം:ഷെയർ മാർക്കറ്റിൽ വൻ ലാഭം ഉണ്ടാക്കി തരാമെന്ന വാഗ്ദാനത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ഒന്നരക്കോടി രൂപ തട്ടിയെടുത്തെന്നാരോപിച്ച് പരാതി. ബാലരാമപുരം സ്വദേശിയായ സിപിഒ രവിശങ്കറിനെതിരെയാണ് ഭരതന്നൂർ സ്വദേശി വിജയൻ പിള്ളയുടെയും സഹോദരൻ മുരളീധരന്റെയും പരാതിയെന്ന് റിപ്പോർട്ടുകൾ.2020-ൽ ഡിജിപി ഓഫീസിൽ ജോലി ചെയ്യുന്നതിനിടെ, പൊലീസുകാരും ഉൾപ്പെടെ പലർക്കും “ലാഭവിഹിതം ലഭ്യമാക്കാം” എന്ന വാഗ്ദാനത്തിലൂടെയാണ് പണം കൈപ്പറ്റിയതെന്ന് പരാതിക്കാർ ആരോപിക്കുന്നു.
വർഷങ്ങൾ പിന്നിട്ടിട്ടും തുക തിരികെ നൽകാൻ അദ്ദേഹം തയ്യാറായില്ലെന്നാണ് പരാതി.രവിശങ്കറിനെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി എഫ്‌ഐആറുകളുണ്ടെന്നാണ് വിവരം. നിലവിൽ അദ്ദേഹം കൽപ്പറ്റ പൊലീസ് ക്യാംപിൽ ഡ്യൂട്ടിയിലാണ്. തട്ടിയെടുത്ത പണം ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ വസ്തു വാങ്ങിയതായും പരാതിക്കാർ പറയുന്നു.പേടിയില്ലെന്നും, “കേസുമായി മുന്നോട്ടുപോകാൻ തയ്യാറാണ്” എന്നും രവിശങ്കർ വ്യക്തമാക്കിയതായി പരാതിക്കാർ മാധ്യമങ്ങളോട് പറഞ്ഞു. പരാതി ലഭിച്ചതിനെ തുടർന്ന് ചില ദിവസം സസ്‌പെൻഷനിൽ അയാളെ മാറ്റിനിർത്തിയിരുന്നുവെങ്കിലും തുടർന്ന് നടപടികൾ ഉണ്ടായിട്ടില്ലെന്നതാണ് പരാതിക്കരുടെ ആക്ഷേപം.പ്രത്യേക കമ്പനി തുടങ്ങിയാണ് രവിശങ്കർ പണം തട്ടിയെടുത്തതെന്നും പരാതിക്കാർ ആരോപിക്കുന്നു.