ചിങ്ങവനം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചിങ്ങവനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പി എൻ. പണിക്കർ അനുസ്മരണം പുസ്തകപ്രചരണം കവിതാലാപനം തുടങ്ങിയ പരിപാടികൾ ശ്രദ്ധേയമായിരുന്നു. അനുസ്മരണം പരിഷത്ത് ജില്ലാകമ്മിറ്റി അംഗം ടി എസ് വിജയകുമാറും പുസ്തകപ്രചരണം മേഖല പ്രസിഡന്റ് പി എം അനിലും ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക ദമ്പതികളായ കെ എൻ ഗോപിനാഥൻ നായരും പി പി അമ്മിണിക്കുട്ടിയമ്മയും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. കുമാരനാശാന്റെ കരുണ അമ്മിണിക്കുട്ടിയമ്മടീച്ചർ ആലപിച്ചത് ഏറെ ശ്രദ്ധേയമായി. ചടങ്ങിൽ മുൻ മേഖല കമ്മിറ്റി അംഗം മിനി അനിൽ യൂണിറ്റ് പ്രസിഡന്റ് ടി ജി ബിനു, മേഖല കമ്മിറ്റി അംഗം കെ സജീവ് എന്നിവർ സംസാരിച്ചു.
Advertisements