പട്ടുവത്ത് അലഞ്ഞ് തിരിയുന്ന തെരുവുനായക്കളുടെ വിളയാട്ടം.
പട്ടുവം ഇടമൂടിലെ ബത്താലി സുഹറയുടെ മൂന്ന് ആടുകളെ തെരുവുനായ്ക്കൾ സംഘം ചേർന്ന് കൊലപ്പെടുത്തി. കൊല്ലപ്പെട്ട ആടുകളിൽ ഒന്ന് ഗർഭിണിയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്ന് ആടുകൾക്ക് ആക്രമണത്തിൽ മാരകമായി പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ 2 മണിയാടെയാണ് സംഭവം.
സുഹറയുടെ വീടിനു സമീപത്തെ ഷെഡിൽ കെട്ടിയ ആടുകളെ നാലോളം വരുന്ന തെരുവനായക്കൾ ഷെഡിൻ്റെ മതിൽ ചാടിക്കടന്ന് ആക്രമിക്കുകയായിരുന്നു .
ആടുകൾ ബഹളം വെക്കുന്ന ശബ്ദം കേട്ട് സുഹറയുടെ വീട്ടുകാരും സമീപവാസികളും പുറത്തിറങ്ങിയപ്പോൾ തെരുവ് നായ്ക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് മുറിയാത്തോട് മുഗാശുപത്രിയിൽ നിന്നും ഡോ: മിന്നു സേവ്യർ സ്ഥലത്തെത്തി പരിക്കേറ്റ ആടുകൾക്ക് ചികിത്സ നല്കി.
സംഭവമറിഞ്ഞ് വാർഡ് മെമ്പർ പി.പി.സുകുമാരി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ, മുൻ വാർഡ് മെമ്പർ യു. മോഹൻ ദാസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
പട്ടുവം പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ തെരുവുനായകളുടെ വിളയാട്ടം ഏറിവരികയാണ്.
പഞ്ചായത്തിലെ കോഴി കർഷകരും, ക്ഷീരകർഷകരും തെരുവുനായ ശല്യം കാരണം ദുരിതത്തിലാണ്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിരവധി കോഴികളെയാണ് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കൾ കൊലപ്പെടുത്തിയത് .