ഷൈൻ ടോം ചാക്കോ കോക്പിറ്റിൽ അതിക്രമിച്ചു കയറിയ സംഭവം;അബദ്ധത്തിൽ കയറിയതെന്ന് ഷൈൻ ;താരത്തെ വിട്ടയച്ചു; ഇന്ന് കൊച്ചിയിലെത്തും

കൊച്ചി : വിമാനത്തിന്റെ കോക് പിറ്റിൽ കയറാൻ ശ്രമിച്ചതിന് ദുബായ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചു.

Advertisements

വൈദ്യ പരിശോധനയടക്കം നടത്തി നടപടിക്രമങ്ങളും പൂ‍ർത്തിയാക്കിയ ശേഷമാണ് വിട്ടയച്ചത്. ബന്ധുക്കൾക്കൊപ്പമാണ് ദുബായ് വിമാനത്താവളത്തിൽ താരത്തെ വിട്ടയച്ചത്. ഷൈൻ നാളത്തെ വിമാനത്തിൽ കൊച്ചിയിലേക്ക് തിരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് ഉച്ചയ്ക്ക് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഷൈൻ ടോം ചാക്കോ. യാത്രയ്ക്കായി വിമാനത്തിൽ കയറിയ താരം കോക് പിറ്റിലേക്ക് അധിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കോക് പിറ്റിൽ കയറാൻ ആവില്ലെന്നും സീറ്റിൽ പോയി ഇരിക്കണമെന്നും വിമാനത്തിലെ ജീവനക്കാർ താരത്തോട് ആവശ്യപ്പെട്ടു.
എന്നാൽ ഇതിന് തയ്യാറാവാതെയിരുന്നതോടെ വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഷൈനിനെ കൂട്ടാതെ വിമാനം കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്തു.

Hot Topics

Related Articles