എസ്.ഐക്ക് കുത്തേറ്റു; പ്രതി പിടിയില്‍

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ എസ്.ഐക്ക് കുത്തേറ്റു. എസ്.ഐ രാമചന്ദ്രനാണ് കൈക്ക് കുത്തേറ്റത്. പള്ളിക്കല്‍ ബസാറിലെ മിനി എസ്റ്റേറ്റില്‍ പരാതി അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. പ്രകോപനമില്ലാതെയായിരുന്നു അപ്രതീക്ഷിത ആക്രമണം.

Advertisements

പ്രതി ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ് ഐയുടെ പരിക്ക് ഗുരുതരമല്ല.

Hot Topics

Related Articles