നവരാത്രി ആഘോഷത്തിന് ക്ഷേത്രം അലങ്കരിക്കാന്‍ ഉപയോഗിച്ചത് 5 കോടി രൂപയുടെ നോട്ടുകള്‍; വൈറലായി നവരാത്രിക്കാഴ്ച

ഹൈദരാബാദ്: നവരാത്രി ആഘോഷത്തിന് ക്ഷേത്രം അലങ്കരിക്കാന്‍ ഉപയോഗിച്ചത് അഞ്ചു കോടി രൂപയുടെ നോട്ടുകള്‍. ആന്ധ്രപ്രദേശിലെ നെല്ലൂരിലെ കന്യക പരമേശ്വരി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തില്‍ ഓരോ കൊല്ലവും വ്യത്യസ്ത അലങ്കാരങ്ങളാണ് നടത്താറുള്ളത്.

Advertisements

2000, 500, 200, 100, 50, 20, 10 രൂപകളുടെ നോട്ടുകളെല്ലാം അലങ്കാരത്തിന് ഉപയോഗിച്ചിട്ടുണ്ട്. നോട്ടുകള്‍ കൊണ്ട് നിര്‍മിച്ച ഒറിഗാമി പുഷ്പങ്ങളുടെ പൂമാലകളും പൂച്ചെണ്ടുകളും കൊണ്ട് സംഘാടകര്‍ ദേവിയെ അലങ്കരിച്ചു. നൂറിലേറെ വലന്റിയര്‍മാര്‍ മണിക്കൂറുകളോളം ചെലവഴിച്ചാണ് അലങ്കാര പണികള്‍ പൂര്‍ത്തിയാക്കിയത്. ദേവിയെ അലങ്കരിക്കാന്‍ ഏഴു കിലോ സ്വര്‍ണവും 60 കിലോ വെള്ളിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. കമിറ്റി അംഗങ്ങളും ഭക്തരും നോട്ടുകള്‍ ശേഖരിക്കുകയും കലാവിരുതോടെ അലങ്കരിക്കാന്‍ കലാകാരന്മാരുടെ സേവനങ്ങള്‍ തേടുകയും ചെയ്തു.

Hot Topics

Related Articles