രാമപുരത്ത് കോണ്‍ഗ്രസ്സില്‍ നിന്നും നേതാക്കള്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ലേക്ക്

കോട്ടയം. കോണ്‍ഗ്രസ്സ് രാമപുരം മണ്ഡലം പ്രസിഡന്റും, സി.സി.സി മെമ്പറും മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഡി. പ്രസാദ് ഭക്തിവിലാസത്തിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ കോണ്‍ഗ്രസ്സ് വിട്ട് കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചു. കോട്ടയത്തെ കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ജോസ് കെ.മാണി നേതാക്കളെ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു. ഇടതുമുന്നണിയുടെ ജനക്ഷേമപ്രവര്‍ത്തനങ്ങളെപ്പോലും എതിര്‍ക്കുകയും ജനവിരുദ്ധരായ നേതാക്കളെ അരിയിട്ട് വാഴിക്കുകയും ചെയ്യുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളോടുള്ള എതിര്‍പ്പാണ് നേതാക്കളെ രാജിയിലേക്ക് നയിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക പാര്‍പ്പിട മേഖലകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ കുതിച്ചുചാട്ടത്തെ കാണാതിരിക്കുവാന്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങള്‍ക്കാവില്ലെന്ന് ഈ നേതാക്കള്‍ വ്യക്തമാക്കുന്നു. കര്‍ഷകരോടുള്ള അനുഭാവവും മുന്നണി മര്യാദകള്‍ക്കായി വിട്ടുവീഴ്ച ചെയ്ത് രാഷ്ട്രീയ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ജോസ് കെ.മാണി നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ്സ് (എം) ല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ജനാധിപത്യവും മതേതരത്വവും നഷ്ടപ്പെട്ടിരിക്കുന്നു. കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ ജനാധിപത്യ പ്രവര്‍ത്തനങ്ങളും സാമൂഹ്യകാഴ്ചപ്പാടുകളും ആ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ദേശീയ, സംസ്ഥാന തലങ്ങളില്‍ എന്നപോലെ രാമപുരത്തും കോണ്‍ഗ്രസ്സ് നാഥനില്ലാക്കളരി ആയിരിക്കുന്നു.

മഹിളാ കോണ്‍ഗ്രസ്സ് പാലാ നിയോജകമണ്ഡലം മുന്‍ പ്രസിഡന്റും മുന്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായിരുന്ന ലിസി ബേബി മുളയിങ്കല്‍, കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റ് ജേക്കബ് തോമസ് കണിയാരകത്ത്, മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജാന്‍സി ഫിലിപ്പോസ് കല്ലടയില്‍, ചേറ്റുകുളം വാര്‍ഡ് പ്രസിഡന്റ് ബിജു മാമ്പള്ളിക്കുന്നേല്‍, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസ് പൗവ്വത്തില്‍, ജോണി കല്ലടയില്‍ എം.എം ബേബി മുളയാങ്കല്‍ എന്നിവരാണ് ഇന്ന് ഡി. പ്രസാദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി വിട്ട് കേരളാ കോണ്‍ഗ്രസ്സ് (എം) ലേക്ക് കടന്നുവന്ന് മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയത്ത് നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴിക്കാടന്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍ എം.എല്‍.എ, വിജി എം.തോമസ്, ജോസഫ് ചാമക്കാല, ഫിലിപ്പ് കുഴികുളം, ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, സണ്ണി പൊരുന്നക്കോട്ട്, അലക്‌സി തെങ്ങുംപള്ളില്‍, നിര്‍മ്മല ജിമ്മി, ബെന്നി തെരുവത്ത്, ടൈറ്റസ് മാത്യു, എം.എ ജോസ് മണ്ണാട്ട്മറ്റം, ജോമോന്‍ തോമസ്, ബെന്നി ആനത്തറ, സെല്ലി ജോര്‍ജ്, സ്മിത അലക്‌സ്, സോമരാജ് വരകപ്പിള്ളില്‍ ജയചന്ദ്രന്‍ വരകപ്പിള്ളില്‍, സുജയ് ആര്‍. കൃഷ്ണ, ജ്യോതിസ് ജോര്‍ജ്, ജിജി മങ്ങാട്ട്, അജോയ് തോമസ് , സഞ്ജയ് മറ്റക്കാട്ട് എന്നിവര്‍ സംസാരിച്ചു.

Hot Topics

Related Articles