ഹോസ്റ്റൽ മുറിയിൽ നിന്ന് 22 സാധനങ്ങൾ കാണാതായി; പരാതിയുമായി സിദ്ധാർത്ഥിൻ്റെ ബന്ധുക്കൾ 

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധർത്ഥൻ്റെ സാധനങ്ങൾ കാണാതായെന്ന് പരാതി. ഹോസ്റ്റൽ മുറിയിൽ നിന്ന് സിദ്ധാർത്ഥന്റെ സാധനങ്ങളെടുക്കാൻ ബന്ധുക്കളെത്തിയപ്പോഴാണ് സംഭവം. 

Advertisements

കണ്ണടയും പുസ്തകങ്ങളും ഉൾപ്പെടെ 22 സാധനങ്ങളാണ് കാണാതായിരിക്കുന്നത്. സാധനങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു എന്നും ബന്ധുക്കൾ. കോളേജിലും പോലീസ് സ്റ്റേഷനിലും ബന്ധുക്കൾ പരാതി നൽകി. പൊലീസും സിബിഐയും സാധനങ്ങൾ കൊണ്ടുപോയിരിക്കാം എന്നാണ്  അധികൃതരുടെ വാദം എന്നും ബന്ധുക്കൾ പറയുന്നു.

Hot Topics

Related Articles