‘ഇമാക് ‘ സൈലന്റ് ഹീറോസ് – ഏപ്രില്‍ 16, 17ന് കൊച്ചിയില്‍

കൊച്ചി, 12 ഏപ്രിൽ, 2024: കേരളത്തിലെ ഇവന്റ് മാനേജര്‍മാരുടെ സംഘടനയായ ‘ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ ഓഫ് കേരള (ഇമാക്) സൈലന്റ് ഹീറോസ് അവാര്‍ഡുകളുടെ അഞ്ചാം പതിപ്പ് ഏപ്രില്‍ 16,17 തിയതികളില്‍ കൊച്ചി ലെ മെറിഡിയനില്‍ വച്ച് നടക്കും. കേരളത്തിലുടനീളമുള്ള ഇവന്റ് മാനേജര്‍മാരുടെ സുസ്ഥിര സേവനങ്ങളെ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇമാക് അവരുടെ പാര്‍ട്‌നേഴ്‌സിനായി അവാര്‍ഡുകള്‍ നല്‍കുന്നത്. വര്‍ഷങ്ങളായി സംസ്ഥാനത്തിലുടനീളമുള്ള ഇവന്റ് മാനേജ്മെന്റ് ഏജന്‍സികളെയും പ്രഫഷണലുകളെയും ആദരിക്കുകയും അനുമോദിക്കുകയും ചെയുന്ന വേദിയാണ് ഇമാക് സൈലന്റ് ഹീറോസ് അവാര്‍ഡ്സ്.

ഇവന്റ് ഡെക്കോര്‍ ആന്‍ഡ് പ്രൊഡക്ഷന്‍, ടെക്നിക്കല്‍ സപ്പോര്‍ട്ട് & സൊല്യൂഷന്‍സ്, എന്റര്‍ടൈന്‍മെന്റ് ഡിസൈന്‍, വെന്യു ആന്‍ഡ് കാറ്ററിംഗ് സൊല്യൂഷന്‍സ്, പേഴ്‌സണലൈസ്ഡ് സൊല്യൂഷന്‍സ് എന്നിങ്ങനെ 5 തലങ്ങളിലായി 60 വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ 2024-ലെ സൈലന്റ് ഹീറോസ് അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാനിക്കും.എല്ലാ വിഭാഗങ്ങളിലായി 350ലേറെ എന്‍ട്രികള്‍ ലഭിച്ചിട്ടുണ്ട്, രാജ്യത്തുടനീളമുള്ള വ്യവസായ വിദഗ്ധരുടെ 14 അംഗ ജൂറിയാണ് അവാര്‍ഡുകള്‍ വിലയിരുത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘കേരളത്തിലെ ഇവന്റ് മാനേജ്മെന്റ് മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ആഘോഷിക്കുവാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇവന്റ് മാനേജ്മെന്റ് മേഖലയിലെ വിശിഷ്ടവ്യക്തികളും പ്രൊഫഷണലുകളും ഒത്തുചേരുന്നതിനാല്‍ ഈ വര്‍ഷത്തെ അവാര്‍ഡ് നിശ കൂടുതല്‍ മികവുറ്റതാവുമെന്ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു.

കേരളത്തിലെ വിവിധ ഇവന്റ് മാനേജ്മെന്റ് ഏജന്‍സികളെ ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരികയും അതുവഴി ഇവന്റ് മാനേജ്മെന്റ് ഏജന്‍സികളുടെ ഏക പ്രതിനിധി സംഘടനയായി മാറുകയും ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് 2009 ജൂലൈ 01 ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള ‘ഇമാക് ‘രൂപീകരിച്ചത്. ഇവന്റ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് മാനേജ്മെന്റ് അസോസിയേഷനുമായി ‘ഇമാക് ‘ ന് അഫിലിയേഷന്‍ ഉണ്ട്.

ഇവന്റുകളിലെയും അനുബന്ധ വ്യവസായങ്ങളിലെയും പ്രൊഫഷണലുകള്‍ക്ക് ഒരു മികച്ച നെറ്റ്വര്‍ക്കിംഗ് അവസരമാണ് ഇവന്റ് വാഗ്ദാനം ചെയ്യുന്നത്. പരിപാടിയില്‍ ബി2ബി എക്സ്പോ, വിജ്ഞാന സെഷനുകള്‍, മുഖ്യപ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, അവാര്‍ഡുകള്‍, വിനോദപരിപാടികള്‍ എന്നിവ നടക്കും. പ്രശസ്ത സംഗീതജ്ഞന്‍ സിദ്ധാര്‍ത്ഥ് മേനോന്റെ ഇന്ത്യയിലെ ഏക ഒറിജിനല്‍ ട്രിബ്യൂട്ട് ബാന്‍ഡായ കെകെ ലൈവ് ഫോര്‍ എവര്‍ ബാന്‍ഡും പരിപാടികള്‍ അവതരിപ്പിക്കും.

പരിപാടിയില്‍ അവതരിപ്പിക്കും ഇവന്റ് മാനേജ്‌മെന്റ് മേഖലയിലെ വിവിധ പ്രഫഷണലുകള്‍ക്കും മറ്റ് വ്യവസായമേഖലകളിലെ പ്രവര്‍ത്തകര്‍ക്കും ഒത്തുചേരുവാനുള്ള അവസരമായിരിക്കും ഈ പരിപാടി.

ഇമാക് പ്രെസിഡന്റ്- രാജു കണ്ണമ്പുഴ, ഇമാക് സെക്രട്ടറി-മാർട്ടിൻ ഇമ്മാനുവൽ, ഇമാക് വൈസ് പ്രസിഡന്റ്- ജുബിന്‍ ജോണ്‍, ഇമാക് ട്രഷറര്‍-ജിന്‍സി തോമസ്, ജോയൽ ജോൺ, കൺവീനർ സൈലന്റ് ഹീറോസ് –24 എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles