മാസപ്പടി കേസ് ; മാത്യു കുഴല്‍നാടന്റെ ഹർജിയില്‍ വിധി പറയുന്നത്  തിരുവനന്തപുരം വിജിലൻസ് കോടതി മാറ്റിവെച്ചു 

ന്യൂസ് ഡെസ്ക് : മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്റെ ഹർജിയില്‍ തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയുന്നത് ഈ മാസം 19 ലേക്ക് മാറ്റി.ഇന്ന് വിധി പറയാനിരുന്ന കേസാണ് മാറ്റിയത്.വിധിപ്പകർപ്പ് തയ്യാറാക്കുന്നത് പൂർത്തിയാകാത്തതിനെ തുടർന്നാണ് മാറ്റിയതെന്ന് കോടകി അറിയിച്ചു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട മാത്യു കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു കുഴല്‍നാടൻറെ ആദ്യത്തെ ആവശ്യം. എന്നാല്‍, വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടേണ്ടെന്നും കോടതി നേരിട്ട് അന്വേഷണം നടത്തിയാല്‍ മതിയെന്നും പിന്നീട് നിലപാട് മാറ്റിയിരുന്നു.

Hot Topics

Related Articles