കേന്ദ്ര ബജറ്റിൽ വൻ വ്യവസായങ്ങൾക്കൊപ്പം ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ വികസനത്തിന് പ്രത്യേക പരിഗണന

ന്യൂഡൽഹി : വൻ വ്യവസായങ്ങൾക്കൊപ്പം ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ വികസനവും ലക്ഷ്യമിട്ട് 2023- ലെ കേന്ദ്ര ബജറ്റ്.

Advertisements

എംഎസ്എംഇ വ്യവസായങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് 900- കോടിയുടെ പദ്ധതികളാണ് ഈ മേഖലയിൽ മാത്രം നടപ്പിലാക്കുകയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെറുകിട സ്ഥാപനങ്ങൾക്കുള്ള വായ്പ പലിശ ഒരു ശതമാനമായി കുറയും.
ചെറുകിട- സൂഷ്മ സ്ഥാപനങ്ങൾക്ക് തങ്ങളുടെ രേഖകൾ സൂക്ഷിക്കാൻ കൈമാറാനും ഡിജി ലോക്കർ സംവിധാനം ഒരുക്കും. വ്യവസായ രജിസ്‌ട്രേഷൻ നടപടി ലളിതമാക്കാനുള്ള നടപടി ആരംഭിച്ചതായി കേന്ദ്ര ധനമന്ത്രി പറഞ്ഞു.

ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാൻ പൊതു ബിസിനസ് തിരിച്ചറിയൽ കാർഡായി പാൻ കാർഡ് ഉപയോഗിക്കാം.

ഓരോ ജില്ലയ്‌ക്കും തങ്ങളുടെതായ തനത് ഉത്പന്നം കണ്ടെത്തി വികസിപ്പിക്കാനുള്ള പദ്ധതിയും ബജറ്റ് വിഭാവനം ചെയ്യുന്നു. ഇത്തരം ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനുള്ള നടപടിയും സ്വീകരിക്കും. ഇതിനായി സംസ്ഥാന തലസ്ഥാനങ്ങളിലോ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലോ വ്യാപാര സ്ഥാപനങ്ങൾ സ്ഥാപിക്കും.

രാജ്യത്ത് മൂലധന നിക്ഷേപത്തിൽ വൻ വർദ്ധനവാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഉണ്ടായിരിക്കുന്നത്.
ജി ഡി പി 3.3 ശതമാനം വർദ്ധിച്ചു. 2019- 20 കാലഘട്ടത്തേക്കാൾ മൂന്നിരട്ടിയാണ് ഈ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

രാജ്യത്ത് മാലിന്യ നിർമാർജ്ജനത്തിന് കൂടുതൽ ശാസ്ത്രീയമാർഗങ്ങൾ അവലംബിക്കും. ഇതിനായുള്ള പദ്ധതികൾക്ക്
പ്രത്യേക പ്രോത്സാഹനം നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.