എക്സ് 100; പുതിയ സ്മാർട്ട്‌ഫോൺ സീരീസ് അവതരിപ്പിച്ച് വിവോ 

ശ്രീജേഷ് സി. ആചാരി

Advertisements

വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ സീരീസായ എക്സ് 100 ഉടൻ പുറത്തിറങ്ങും. പുതിയ സീരീസിന്റെ ലോഞ്ച് അധികം വൈകാതെ തന്നെ നടത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്, അതേസമയം കൃത്യമായ ഒരു തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. എക്സ് 100, എക്സ് 100 പ്രൊ, എക്സ് 100 പ്രൊ പ്ലസ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഈ സീരീസിൽ ഉൾപ്പെട്ടിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവോ എക്സ്100 മോഡൽ നമ്പർ V2309A ഉള്ള AnTuTu ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമിൽ കണ്ടെത്തിയതോടെയാണ് പുതിയ സീരീസ് ഉടൻ പുറത്തിറങ്ങുമെന്ന് വ്യക്തമായിരിക്കുന്നത്.മീഡിയ ടെക് ഡൈമൻസിറ്റി 9300 SoC ചിപ്പിന്റെ കരുത്തിലായിരിക്കും ഈ സീരീസ് പുറത്തിറങ്ങുക.വിവോ എക്സ് 100 പ്രൊ മോഡലിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 SoC ചിപ്പാണ് ഘടിപിച്ചിരിക്കുന്നത് എന്നാണ് സൂചന.

ഈ സീരീസിൽ 16GB LPDDR5T റാമിനൊപ്പം മീഡിയ ടെക് ഡൈമെൻസിറ്റി 9300 SoCയുടെ സാന്നിധ്യം ഡാറ്റാബേസ് പരാമർശിക്കുന്നുണ്ട്.കൂടാതെ, ഹാൻഡ്‌സെറ്റ് ആൻഡ്രോയിഡ് 14 വേർഷനിലാവും ഷിപ്പ് ചെയ്യുക.ഇതിൽ 1TB UFS 4.0 ഓൺബോർഡ് സ്റ്റോറേജ് ഉൾപ്പെട്ടേക്കും.

ഗീക്ക്ബെഞ്ച് വെബ്‌സൈറ്റിൽ V2324A എന്ന മോഡൽ നമ്പറുള്ള വിവോ സ്മാർട്ട്‌ഫോണും കണ്ടെത്തിയിട്ടുണ്ട്. ഇത് വിവോ എക്സ്100 പ്രോയുടേതെന്നാണ് കരുതുന്നത്.ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഈ മോഡലും ആൻഡ്രോയ്ഡ് 14 വേർഷനിൽ ആണ് പ്രവർത്തിക്കുന്നത്.ഒക്ടാ-കോർ ചിപ്‌സെറ്റ് ആണ് ഫോണിന്റെ കരുത്ത്.

സിംഗിൾ-കോർ ടെസ്റ്റിംഗിൽ 984 പോയിന്റുകളും മൾട്ടി-കോർ ടെസ്റ്റിംഗിൽ 3,293 പോയിന്റുകളും ഈ മോഡലുകൾ നേടിയതായി ലിസ്റ്റിംഗ് കാണിക്കുന്നുണ്ട്. ലിസ്റ്റിംഗ് അനുസരിച്ച്, വിവോ എക്സ്100 പ്രോയ്ക്ക് 11 ജിബി റാം ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. മുൻപ് സൂചിപ്പിച്ചതുപോലെ ഈ സീരീസിന്റെ വരവിനെ പറ്റിയുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ വിവോ പുറത്തു വിട്ടിട്ടില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ തന്നെ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

Hot Topics

Related Articles