പോളിംഗ് ബൂത്തിൽ അപ്രതീക്ഷിത അതിഥിയായി ആറടി നീളമുള്ള അണലി; ഭയന്നോടി ഉദ്യോഗസ്ഥരും വോട്ടർമാരും; സംഭവം തൃശ്ശൂരിൽ

തൃശൂർ: ഒരു അപ്രതീക്ഷിത അതിഥി പോളിംഗ് ബൂത്തിലെത്തിയതോടെ പോളിംഗ് ഉദ്യോഗസ്ഥരും വോട്ട് ചെയ്യാനെത്തിയവരും ഭയന്നോടി. അണലി പാമ്പാണ് പോളിംഗ് ബൂത്തിലെത്തിയ ആ അതിഥി. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ പിടികൂടിയത്. രാവിലെ 11ഓടെയാണ് ബൂത്തിനുള്ളില്‍ പാമ്പിനെ കണ്ടത്. തുമ്പൂര്‍മുഴി കാറ്റില്‍ ബ്രീഡിങ് ഫാമിന്റെ ഫുഡ് ആന്റ് ടെക്‌നോളജി കോളജ് ഹാളില്‍ ഒരുക്കിയിരുന്ന 79-ാമത് ബൂത്തിലാണ് ആറടിയോളം നീളമുള്ള അണലി പാമ്പിനെ കണ്ടത്. 

പാമ്പിനെ കണ്ടതോടെ വോട്ട് ചെയ്യാനെത്തിയവരും ഉദ്യോഗസ്ഥരും ഭയന്നോടി. ഉടന്‍ വനം വകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയതോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആ സമയത്ത് വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ എണ്ണം വളരെ കുറവായതിനാല്‍ കാര്യമായ തടസ്സം നേരിട്ടില്ല. കഴിഞ്ഞ ദിവസം ഹാള്‍ വൃത്തിയാക്കിയാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയത്. വനത്തോട് ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ ഇവിടെ ഇഴജന്തുക്കളുടെ സാന്നിധ്യവും കൂടുതലാണ്. 

Hot Topics

Related Articles