തലയോലപ്പറമ്പ്:തലയോലപ്പറമ്പ് കെ.ആർ. നാരായണൻ സ്മാരക എസ്എൻഡിപി യൂണിയനിലെ വടകര 3457-ആം ശാഖയുടെ 171 മതു സംയുക്ത ഗുരുജയന്തി ആഘോഷങ്ങൾ ശ്രീധർമ്മ ശാസ്താ ക്ഷേത്ര അങ്കണത്തിൽ നടന്നു.ഉത്സവങ്ങൾക്ക് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉൽഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് വി.വി. വേണപ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. സജീവ് സ്വാഗതം ആശംസിച്ചു.സംയുക്ത വാഹനറാലി യൂത്ത് മൂവ്‌മെന്റ്-യൂണിയൻ പ്രസിഡന്റ് ഗൗതം സുരേഷ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു.യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ, വത്സ മോഹൻ, സന്തോഷ് മാവുങ്കൽ, അഡ്വ. കെ.എസ്. ശ്രീനിവാസൻ, പി.ടി. ജോഷി, ദാസൻ ഈനമ്പ്ലാവിൽ, വി.ആർ. രഞ്ജിത്ത്, സനീഷ്, പി.പി. സോമൻ, എ.എസ്. പ്രകാശൻ, സുഷമ സുഗതൻ എന്നിവർ നേതൃത്വം നൽകി.
Advertisements