തലയോലപ്പറമ്പ്:തലയോലപ്പറമ്പ് കെ.ആർ. നാരായണൻ സ്മാരക എസ്എൻഡിപി യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ് 5017-ാം ശാഖയുടെ 171-ആമതു സംയുക്ത ഗുരുജയന്തി ആഘോഷങ്ങൾ ഗുരുദേവ ക്ഷേത്ര അങ്കണത്തിൽ നടന്നു.യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് പി.കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി വി.സി. സാബു സ്വാഗതം ആശംസിച്ചു. ഗുരുജയന്തി സന്ദേശം യൂണിയൻ കമ്മിറ്റി അംഗം അഡ്വ. പി.വി. സുരേന്ദ്രൻ നൽകി.രാവിലെ സംഘടിപ്പിച്ച വാഹന റാലി യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ഗൗതം സുരേഷ് ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന യോഗത്തിൽ സി.വി. ദാസൻ, ജി. സോമൻ, എം.ഡി. പ്രകാശൻ, വിമലശിവാനന്ദൻ, അമ്പിളി സനീഷ്, പി.ജി. രാമചന്ദ്രൻ, പുഷ്പ സോന ഭവൻ എന്നിവർ സംസാരിച്ചു. ക്ഷേത്രചടങ്ങുകൾക്ക് സാബു ശാന്തി നേതൃത്വം നൽകി.തുടർന്ന് നടന്ന ഘോഷയാത്രയ്ക്ക് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു. ഗുരുപൂജ, പ്രസാദം ഊട്ട് എന്നിവയും നടന്നു.
ബ്രഹ്മമംഗലം ഈസ്റ്റ് 5017 ശാഖയിൽ 171-ആമത് സംയുക്ത ഗുരുജയന്തി ആഘോഷം സംഘടിപ്പിച്ചു
