എസ്.എൻ.ഡി.പി യോഗം പുളിക്കമാലി ശാഖയുടെ വാർഷിക പൊതുയോഗം നടത്തി

വൈക്കം : കെ ആർ നാരായണൻ സ്മാരകതലയോലപ്പറമ്പ് യൂണിയനിലെ 1870 പുളിക്കമാലി ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് ഇ ഡി പ്രകാശന്റെ അധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി അഡ്വ:എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു . ശാഖാപ്രസിഡന്റ്‌ വി. റ്റി സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു. ശാഖാ സെക്രട്ടറി കുമാരൻ എം കെ റിപ്പോർട്ടും കണക്കുംഅവതരിപ്പിച്ചുപാസ്സാക്കി. തുടർന്ന് നടന്നഭരണ സമിതി തിരഞ്ഞെടുപ്പിൽ വി റ്റി സുരേന്ദ്രൻ വാക്കേപാറയിൽ ശാഖയുടെ പ്രസിഡന്റായും സെക്രട്ടറിയായി എം എസ്മണിശ്രൂതിലയയും , വൈസ് പ്രസിഡന്റായി എംഎ മണിമലേപ്പറമ്പിൽ . യൂണിയൻ കമ്മറ്റിയംഗമായി പി എ ശശി പറേപ്പറമ്പിൽ . കമ്മറ്റിയംഗങ്ങളായി എം കെ കുമാരൻ , എം ജി ജയൻ ,പി വി . വിനോയി പി ബി. രാജു , രാജൻ കെ എൻ , എം കെ.ബാബു . സി പി സാബു , പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായി എം കെ രാജൻ . ജി എസ് മണി , കെ എൻ സന്തോഷ് എന്നിവരെ തെരെഞ്ഞെടുത്തു. യോഗത്തിൽയൂണിയൻ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ, കെ എസ് അജീഷ് കുമാർ , ധന്യ പുരുഷോത്തമൻ, അഭിലാഷ് രാമൻകുട്ടി മനീഷ് എ എസ് , ഗൗതം സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles