കട്ടപ്പന: മുരിക്കാട്ടുകുടി ഗവൺമെൻറ് ട്രൈബൽ സ്‌കൂളിലെ സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം വിദ്യാർത്ഥികളിൽ പത്താം ക്ലാസ് പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും മികച്ച വിജയം നേടി നാടിന് അഭിമാനമായി 2022 വര്ഷം മുതലാണ് സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ മുരിക്കാട്ടുകുടി സ്‌കൂളിൽ സോഷ്യൽ സർവീസ് സ്‌കീം പ്രവർത്തനം ആരംഭിച്ചത് .തുടർന്ന് കുട്ടികൾക്ക്പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി, ഡ്രെസ്സ്ബാങ്ക് ,വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ ,ശുചിത്വ പ്രവർത്തനങ്ങൾ പൊതുവിടത്തെ വായനശാല തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തി സംസ്ഥാനതലത്തിൽ ശ്രദ്ധയാകർഷിച്ചിരുന്നു. നിലവിൽ സ്‌ക്കീമിലെ 25 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത് നിരവധി പ്രതിബന്ധങ്ങൾക്കിടയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ മുൻ കോ ഓർഡിനേറ്ററും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ലിൻസി ജോർജ് പ്രിൻസിപ്പൽ സുരേഷ് കൃഷ്ണൻ പി റ്റി എ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി എന്നിവർ അഭിനന്ദിച്ചു .
സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീമിന് മികച്ചനേട്ടം; മുരിക്കാട്ടുകുടി ഗവൺമെൻറ് ട്രൈബൽ സ്‌കൂളിൽ നിന്നും പത്താം ക്ലാസ് പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു
