കുമരകത്തിന്റെ തനിമ വിളിച്ചോതി :സാംസ്‌കാരിക ഘോഷയാത്രയ്ക്കാ യി അവതരണ ഗാനം പുറത്തിറക്കി

കുമരകം:കുമരകം ഗ്രാമപഞ്ചായത്തിന്റെയും ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ആഗസ്റ്റ് 31ന് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയ്ക്കായി അവതരണഗാനം പുറത്തിറക്കി.പി. എസ്. സദാശിവനും വി. ജി. ശിവദാസ് കലാക്ഷേത്രവും ചേർന്ന് രചന നിർവഹിച്ച ഗാനത്തിന് കുമരകം അനിൽകുമാർ സംഗീതം നൽകി. കുമരകം വിനോദ് രാജപ്പന്റെ നേതൃത്വത്തിലുള്ള ഓർക്കസ്ട്രയിലാണ് ഗായകരായ കുമരകം അനിൽകുമാർ, കുമരകം അമൽദേവ്, നന്ദന സുനിൽ, പി.പി. ബൈജു കുമരകം, മേഘല ജോസഫ്, അനിൽ ചക്രംപടി എന്നിവർ ചേർന്ന് ആലാപനം നിർവഹിച്ചത്.ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് പുറത്തിറക്കിയ ഈ ഗാനം, കുമരകത്തിന്റെ തനിമ വിളിച്ചോതുന്നതും സാംസ്കാരിക ഘോഷയാത്രയുടെ ഭാഗമായും അവതരിപ്പിക്കപ്പെടുന്നതുമാണ്.

Advertisements

Hot Topics

Related Articles