മഞ്ജു വാര്യർക്കു പിന്നാലെ സൂപ്പർ ബൈക്ക് സ്വന്തമാക്കി നടൻ സൗബിൻ ഷാഹിർ

മഞ്ജു വാര്യർക്കു പിന്നാലെ സൂപ്പർ ബൈക്ക് സ്വന്തമാക്കി നടൻ സൗബിൻ ഷാഹിർ. ബിഎംഡബ്ല്യുവിന്‍റെ 1250 ജിഎസ് എന്ന ബൈക്ക് ആണ് സൗബിൻ സ്വന്തമാക്കിയിരിക്കുന്നത്. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില 23.10 ലക്ഷം രൂപയാണ്.

മകനും ഭാ​ര്യയ്ക്കും ഒപ്പമാണ് സൗബിൻ ബൈക്ക് വാങ്ങാൻ എത്തിയത്. ഇതിന്റെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ബൈക്കിൽ ഇരുന്ന് താരം റൈഡ് ചെയ്യുന്നതും വീഡിയോയിൽ കാണാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ‘രോമാഞ്ചം’ ആണ് സൗബിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. മഞ്ജു വാര്യരും സൗബിനും ഒന്നിക്കുന്ന വെള്ളരി പട്ടണം ആണ് പുതിയതായി റിലീസ് ചെയ്യാനുള്ള ചിത്രം.

Hot Topics

Related Articles