ഡള്ളാസ്; കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ഫ്രാൻസിനെ പരാജയപ്പെടുത്തി സ്‌പെയിൻ ലോകകപ്പ് ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്രാൻസിനെ പരാജയപ്പെടുത്തി സ്‌പെയിൻ ഫൈനലിൽ എത്തിയത്. 16 ന് പുലർച്ചെ 12.30 ന് നടക്കുന്ന അർജന്റീന ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ സ്‌പെയിൻ നേരിടും. 22 ആം മിനിറ്റിൽ സ്‌പെയിനിന്റെ വിശ്വസ്ത താരം മിഖേൽ ഒയാൽസെബാർ നേടിയ ഗോളിലൂടെയാണ് സ്‌പെയിൻ മുന്നിലെത്തിയത്. പ്രതിരോധത്തിൽ തട്ടി ഉയർന്ന് വന്ന പന്തിനെ ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ഫ്രാൻസ് പ്രതിരോധ താരത്തിന്റെ അടി യമാലിൽ ഏൽക്കുകയായിരുന്നു. ഇതോടെ ബോക്‌സിൽ യമാൽ വീണതോടെ പെനാലിറ്റി പോയിന്റിലേയ്ക്ക് റഫറി കൈ നീട്ടി. പെനാലിറ്റി എടുത്ത സ്പാനിഷ് താരം ഒയാർ സബാലിന് പിഴച്ചില്ല. പന്ത് വലയിൽ. സ്‌പെയിൻ മുന്നിൽ.
ആദ്യ പകുതിയിൽ പിന്നീട് കളത്തിൽ ഫ്രാൻസിനെ കാണാനെയുണ്ടായിരുന്നില്ല. ഗോൾ നേടിയതിന് പിന്നാലെ സ്‌പെയിൻ ആക്രമണം കടുപ്പിച്ചു. ഇതിനിടെ 30 ആം മിനിറ്റിൽ പരിക്കേറ്റ പ്രതിരോധ താരം വില്യം സാലിബയെ ഫ്രാൻസിന് നഷ്ടമായി. അപ്രതീക്ഷിത സമയത്ത് ഒരു മാറ്റം വരുത്താൻ ഈ സമയം ദിദിയർ ദഷാം നിർബന്ധിതനാകുകയായിരുന്നു. ആദ്യ പകുതിയിൽ ഷോട്ടിലേയ്ക്ക് ഉറപ്പിക്കുന്ന ഒരു ചാൻസ് പോലും സൃഷ്ടിക്കാൻ ഫ്രാൻസിസ് സാധിച്ചില്ല. ഒരു ഷോപ്പ് പോലും പോസ്റ്റിലേയ്ക്ക് ഉതിർക്കാൻ ഡെബാലെയും, എംബാപ്പെയും അടങ്ങുന്ന ഫ്രാൻസ് മുന്നേറ്റ നിരയ്ക്ക് സാധിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം പകുതിയിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. ഫ്രാൻസിനെ പന്ത് തൊടാൻ അനുവദിക്കാതെ മധ്യ നിരയിൽ കളി മെനഞ്ഞ സ്‌പെയിൻ പന്ത് കൈവശം വയ്ക്കുന്നതിലും, ആക്രമണം നടത്തുന്നതിലും മുന്നിൽ നിന്നു. പ്രതിരോധത്തിനോടൊപ്പം കൗണ്ടർ അറ്റാക് കൂടി മധ്യനിരയിൽ നിന്ന് സ്‌പെയിൻ സൃഷിടിച്ച് മുന്നോട്ട് കൊണ്ടു പോയതോടെ കളിയിൽ ഫ്രാൻസിന് ഒരു അവസരവും ലഭിച്ചില്ല.
ഫ്രാൻസ് തിരിച്ച് വരുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്ന സമയത്താണ് എല്ലാവരെയും ഞെട്ടിച്ച് സ്‌പെയിനിന്റെ രണ്ടാം ഗോൾ എത്തിയത്. മധ്യനിരയിൽ നിന്നും കളി സൃഷ്ടിച്ച് പന്തുമായി എത്തിയ പെഡ്രോ പോറോ, പാസ് കൊടുത്ത് ബോക്‌സിന് തൊട്ടു പിന്നിൽ എത്തി. വൺടച്ച് പാസ് അതിവേഗം മുന്നിലേയ്ക്ക് തട്ടിയിട്ട പോറോ ബോക്‌സിനുള്ളിലേയ്ക്ക് ഓടിക്കയറി. ഡാനി ഓൾമോ തലയ്ക്ക് മുകളിലൂടെ കോരിയെത്തിയ പന്ത് ബോക്‌സിലേയ്ക്ക് തട്ടിയിട്ട് പോറോ രണ്ടാം ഗോൾ കൂടി നേടി.
പിന്നീട് ഫ്രാൻസ് ആക്രമിച്ച് കളിക്കാൻ ശ്രമിച്ചെങ്കിലും നീക്കങ്ങളെല്ലാം സ്പാനിഷ് കോട്ടയിൽ തട്ടി നിന്നു. രണ്ടാം ഗോൾ വീണ ശേഷം നിരന്തരം ആക്രമിക്കാൻ ഫ്രാൻസ് ശ്രമിച്ചെങ്കിലും, ഗോൾ മാത്രം അകന്നു നിന്നു. കളി അവസാന നിമിഷത്തിലേയ്ക്ക് എത്തിയതോടെ ഫ്രാൻസ് ആക്രമണം കടുപ്പിച്ചു. എന്നാൽ, ഫലമുണ്ടായിരുന്നില്ല.


