പി.എം.ശ്രീ; പരിഷ്കരണത്തിന്റെ മറവിലെ ഹിന്ദുത്വ അജണ്ട എന്ന വിഷയത്തിൽ യങ് ഡെമോക്രറ്റ്സ് സംസ്ഥാന ഓർഗനൈസിങ് കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. കോഴിക്കോട് മാവൂർ റോഡിലെ വേദി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ കെ.ഇ.എൻ ഉദ്ഘാടനം ചെയ്തു. സംഘപരിവാർ അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിലേക്ക് ഒളിച്ചുകടത്തിയ മേൽക്കോയ്മ രാഷ്ട്രീയത്തെ ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തിലൂടെ സ്ഥാപനവൽക്കരിക്കാനുള്ള ശ്രമമാണ് പി.എം. ശ്രീ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തെയും ബഹുസ്വരതയേയും ഫെഡറലിസത്തെയും നിരാകരിക്കുന്ന ശാസ്ത്ര വിരുദ്ധവും ചരിത്രത്തെ നിഷേധിക്കുന്നതുമായ എൻ.ഇ.പിയും പിഎം.ശ്രീയും അടക്കമുള്ള വിവിധ പദ്ധതികൾക്കെതിരെ ജനാധിപത്യ കൂട്ടായ്മകൾ രൂപപ്പെടേണ്ടതിന്റെയും, ഒളിഞ്ഞും തെളിഞ്ഞുമുള്ള ഹിന്ദുത്വ അജണ്ടകൾക്കെതിരെ ജനാധിപത്യ സമൂഹം രംഗത്ത് വരേണ്ടതിന്റെയും, ബഹുജന പ്രക്ഷോഭങ്ങളുടേയും അനിവാര്യതയെ പറ്റിയും സെമിനാർ വിലയിരുത്തി. കേരളത്തിലെ മുന്നണികൾക്ക് ദേശീയ വിദ്യാഭ്യാസത്തിനെതിരെ നയം ഇല്ലെന്ന വിമർശനവും ഉയർന്നു. യങ് ഡെമോക്രറ്റ്സ് സംസ്ഥാന കൺവീനർ എം.എം. താഹിർ, എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അബ്ദുൽ ജബ്ബാർ, എം.ഷാജർ ഖാൻ, ഡോ.സ്മിത പി കുമാർ, ബാബുരാജ് ഭഗവതി, ഡോ. വി. എം. ഫഹദ്, യങ് ഡെമോക്രറ്റ്സ് സംസ്ഥാന ജോ.കൺവീനർ നഫീസത്തുൽ മിസ്രിയ, ഓർഗനൈസിങ് കമ്മിറ്റി അംഗം ടി.അബ്ദുൽ നാസർ സംസാരിച്ചു. യങ് ഡെമോക്രാറ്റ്സ് സംസ്ഥാന നേതാക്കളായ അംജദ് കണിയാപുരം, സുഹൈബ് ഒഴൂർ,കെ ഷമീർ, സിറാജ് കോയ,സുഹാന ബുഹാരി, ബാസിത് ആൽവി, ഹസൻ ചീയാനൂർ, ഷബീർ കെസി തുടങ്ങിയവരും സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
പി.എം.ശ്രീ; പരിഷ്കരണത്തിന്റെ മറവിലെ ഹിന്ദുത്വ അജണ്ട: യങ് ഡെമോക്രാറ്റ്സ് സെമിനാർ സംഘടിപ്പിച്ചു

Advertisements

