തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ സെമി ഫൈനലില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്പെയിന്‍ ഫൈനലിലെത്തിയതിന് പിന്നാലെ അടുത്ത പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ്. ഇന്ന് നടക്കുന്ന അര്‍ജന്‍റീന-ഇംഗ്ലണ്ട് രണ്ടാം സെമിയില്‍ അനായാസ ജയവുമായി ഇംഗ്ലണ്ട് ഫൈനലിലെത്തുമെന്നും ഫൈനലില്‍ സ്പെയിനിനെ വീഴ്ത്തി ഇംഗ്ലണ്ട് കിരീടം നേടുമെന്നുമാണ് പണ്ഡിറ്റിന്‍റെ അടുത്ത പ്രവചനം. സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
പണ്ഡിറ്റിന്റെ ഫുട്ബോള്‍ നിരീക്ഷണം അങ്ങനെ എന്‍റെ പ്രവചനം ശരിയായി ട്ടോ. ദേ ഫ്രാൻസ് പൊട്ടി, സ്പെയിൻ ഫൈനലില്‍ എത്തി. (വിശ്വാസം ഇല്ലാത്തവർ രണ്ട് ദിവസം മുമ്പുള്ള എന്‍റെ പ്രവചനം നോക്കുക). ഇനി അർജന്‍റീനയെ പുഷ്പം പോലെ തകർത്തു ഇംഗ്ലണ്ട് കൂടി ഫൈനലില്‍ എത്തിയാല്‍ പ്രവചനം പൂർണമാകും. പിന്നേ ഫൈനലില്‍ സ്വാഭാവികമായും ഇംഗ്ലണ്ട് സ്പെയിനിനെ തകർത്തോളും.കപ്പും കിട്ടും (ഗോള്‍ഡൻ ബൂട്ട് ഒന്നും നമ്മുക്ക് വേണ്ട, കപ്പ് മതി).
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫ്രാൻസിന് പെയിൻ ആയി സ്പെയിൻ. സൂപ്പര്‍ അറ്റാക്കിംഗ് ആന്‍ഡ് ഡിഫന്‍ഡിംഗ്, സ്പെയിനിന്‍റെ സമ്പൂർണ്ണ ആധിപത്യത്തിനു മുന്നില്‍ ഫ്രാൻസ് ചാരമായി(2-0). സ്പെയിനായി ഗോള്‍ അടിച്ചത് ഒയര്‍സബാള്‍ജി, പെഡ്രോ പോറോജി എന്നിവരാണ്. ഓള്‍ ദി ബെസ്റ്റ് എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്‍റെ പോസ്റ്റ്.
ഇത്തവണത്തെ വേള്‍ഡ് കപ്പില്‍ തന്‍റെ നിരീക്ഷണങ്ങള്‍ ഭൂരിഭാഗവും ശരിയായപ്പോള്‍ അര്‍ജന്‍റീനയുടെ കാര്യത്തില്‍ മാത്രമാണ് തന്‍റെ പ്രവചനം തെറ്റിയതെന്ന് മുന്‍ പോസ്റ്റില്‍ സന്തോഷ് പണ്ഡിറ്റ് കുറിച്ചിരുന്നു. അവര്‍ ക്വാര്‍ട്ടറില്‍ പോലും എത്തില്ലെന്നാണ് താന്‍ കരുതിയതെന്നും പണ്ഡിറ്റ് വ്യക്തമാക്കിയിരുന്നു. ഇന്ന് പണ്ഡിറ്റിന്‍റെ പ്രവചനം പാളുമോ എന്ന് കാത്തിരുന്ന് കാണാം.


