ഫോട്ടോ :മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ട സ്പോട്സ് റിസർച്ച് ഇന്സ്ടിട്യൂട്ടിന്റ് (ഐസ് പാർക്ക് )നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാത്തതിനെതിരെ കേരള കോൺഗ്രസ് ചിങ്ങവനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി ജെ ലാലി ഉദ്ഘാടനം ചെയ്യുന്നു
പുത്തൻപാലം :കേരളത്തിലെ സ്പോർട്സ് മേഖലയെ കുഴിച്ചു മൂടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി ജെ ലാലി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഴിമതി നടത്താൻ ഇടമില്ലാത്ത ഒന്നിനെയും സർക്കാർ തിരിഞ്ഞു നോക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ സ്പോർട്സ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ കുറിച്ചി പുത്തൻപാലത്തു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തർക്കല്ലിട്ട സ്പോട്സ് റിസർച്ച് ഇന്സ്ടിട്യൂട്ടിനെ (ഐ സ്പാർക്ക് )പിണറായി സർക്കാർ ഇല്ലാതാക്കിയെന്നും വി ജെ ലാലി ആരോപിച്ചു
സ്പോർട്സ് റിസർച്ച് ഇന്സ്ടിട്യൂട്ടിന്റെ പ്രവർത്തനങ്ങൾ പുനരാ രംഭിക്കണമെന്നാവശ്യപ്പെട്ടു കേരള കോൺഗ്രസ് ചിങ്ങവനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻപാലത്തു നടത്തിയ പ്രതിഷേധ ധർണ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി പി മോഹനന്റെ അധ്യക്ഷതയിൽ കെ എസ് സി സംസ്ഥാന പ്രസിഡന്റ് ജോൺസ് കുന്നപ്പള്ളിൽ മുഖ്യ പ്രസംഗം നടത്തി.
സമരസമിതി കൺവീനർ അഭിഷേക് ബിജു, സി ഡി വത്സപ്പൻ, ഡോ. ജോബിൻ എസ് കൊട്ടാരം, ജിക്കു കുര്യാക്കോസ്, ബിനു സചിവോത്തമപുരം,എൻ ബാലകൃഷ്ണൻ, പ്രമോദ് കൃഷ്ണൻ, ജോസ് ജോസഫ്,ഷാജിമോൻ,റോയ് ചാണ്ടി,ജോർജ് ജോസി,പ്രസാദ് പാപ്പൻ, ജെയിംസ് ചൂരവടി എന്നിവർ പ്രസംഗിച്ചു.


