18 വർഷങ്ങൾക്ക് ശേഷം ‘സ്‌ലാപ് ഗേറ്റ്’ ദൃശ്യങ്ങൾ പുറത്ത്; ഹർഭജൻ തല്ലി, ശ്രീശാന്ത് പൊട്ടി കരഞ്ഞു

ന്യൂഡൽഹി: ക്രിക്കറ്റിലെ വിവാദമായ ‘സ്‌ലാപ് ഗേറ്റ്’ സംഭവത്തിന്റെ ദൃശ്യങ്ങൾ 18 വർഷങ്ങൾക്ക് ശേഷം പുറത്തുവന്നു. 2008-ലെ ആദ്യ ഐപിഎൽ സീസണിൽ മലയാളി താരം എസ്. ശ്രീശാന്തിനെ ഹർഭജൻ സിംഗ് മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അന്നത്തെ ഐപിഎൽ കമ്മിഷണറായ ലളിത് മോഡിയാണ് മൈക്കൽ ക്ലാർക്കിന്റെ ബിയോണ്ട് 23 പോഡ്കാസ്റ്റിലൂടെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്.കിങ്സ് ഇലവൻ പഞ്ചാബും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് വിവാദം നടന്നത്.

Advertisements

പരസ്യം കഴിഞ്ഞ് ടെലിവിഷനിലേക്ക് തിരിച്ചെത്തിയപ്പോൾ കരഞ്ഞുകൊണ്ടിരുന്ന ശ്രീശാന്തിന്റെ മുഖമാണ് ലോകം കണ്ടത്. സഹതാരങ്ങളായിരുന്ന ഹർഭജനും ശ്രീശാന്തും തമ്മിലുള്ള സംഭവം ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചിരുന്നു.ഹസ്തദാനത്തിനിടെ നേരെ എത്തിയ ഹർഭജൻ, ശ്രീശാന്തിന്റെ മുഖത്ത് അടിക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ ഞെട്ടിയ ശ്രീശാന്തിനെ പിന്നീട് ഇർഫാൻ പതാനും മഹേള ജയവർധനെയും പിടിച്ചു മാറ്റി.ആദ്യ റിപ്പോർട്ടുകൾ പ്രകാരം തോറ്റ മുംബൈ ടീമിന്റെ ക്യാപ്റ്റനായ ഹർഭജനെ ആശ്വസിപ്പിക്കാൻ ചിരിച്ചുകൊണ്ട് എത്തിയ ശ്രീശാന്തിന്റെ ഒരു വാക്കാണ് പ്രകോപനമായതെന്ന് പറഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത് റോബിൻ ഉത്തപ്പയുമായുള്ള വാക്കേറ്റമാണ് പ്രശ്‌നം കൂടുതൽ മൂർച്ഛിച്ചതെന്ന്.സംഭവത്തിന് പിന്നാലെ ഡ്രസിങ് റൂമിൽ എത്തിയ ഹർഭജൻ ശ്രീശാന്തിനോട് മാപ്പു പറഞ്ഞെങ്കിലും, ബിസിസിഐ പിന്നീട് അദ്ദേഹത്തെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് വിലക്കി. ‘വൃത്തികെട്ട പ്രവൃത്തിയാണ് ഹർഭജന്റെത്’ എന്ന് അന്ന് യുവരാജ് സിങ് അടക്കം തുറന്നടിച്ചിരുന്നു.കാലക്രമേണ ഹർഭജനും ശ്രീശാന്തും തമ്മിലുള്ള ബന്ധം പുനർസ്ഥാപിച്ചു. പല വേദികളിലും ഹർഭജൻ ക്ഷമ ചോദിച്ചു. “ജീവിതത്തിൽ ഒരു സംഭവം തിരുത്താനാകുമെങ്കിൽ അത് അന്നത്തെ ആ അടിയാകും,” എന്നാണ് ഹർഭജൻ പിന്നീട് പറഞ്ഞത്. ശ്രീശാന്തും ഹർഭജനെയും ക്ഷമിച്ചു.എങ്കിലും ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന വിവാദമായി കരഞ്ഞുകൊണ്ടിരുന്ന ശ്രീശാന്തിന്റെ മുഖം ഇന്നും ആരാധകർ മറന്നിട്ടില്ല.

Hot Topics

Related Articles