ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി കുമരകം ഫെസ്റ്റ് സംഘാടകസമിതി രൂപീകരണയോഗം ജൂലൈ 20 ന്

കുമരകം: ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി ആഗസ്റ്റ് 28 കോട്ടത്തോട്ടിൽ നടത്തുന്നതിന്റെ ഭാഗമായി
കുമരകം ഗ്രാമപഞ്ചായത്തിന്റെയും ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബിന്റെയും സംയുക്ത അഭിമുഖത്തിൽ മാനവിക സൗഹാർദം വിളിച്ചോതിക്കൊണ്ട് ആഗസ്റ്റ് 24 25 28 തീയതികളിൽ കുമരകം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. പരിപാടികളുടെ പ്രവർത്തന വിജയത്തിനായിട്ടു ള്ള സംഘാടക സമിതി രൂപീകരണ യോഗം ജൂലൈ 20 തിങ്കളാഴ്ച 4 പി എമ്മിന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വച്ച് ചേരുന്നു.സംഘാട സമിതി യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ വൈശാഖ് ഉദ്ഘാടനം ചെയ്യും.

Advertisements

Hot Topics

Related Articles