മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്റ് കട്ട്. കേരള സമുദ്ര മിഷന് നടത്തിയ മിഷന് സമുദ്ര മാരിടൈം കോണ്‍ക്ലേവിനിടെയാണ് സംഭവം. ഏഴ് മണിയോടെ വേദിയിലെ മൈക്ക് ഓഫായപ്പോൾ സംഘാടകർ എഴുന്നേൽക്കുകയും ഇരിക്കാൻ മുഖ്യമന്ത്രി കൈ കൊണ്ട് കാണിക്കുകയും ചെയ്തു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് പിന്നീട് പരിപാടി തുടര്‍ന്നത്. അഞ്ച് മിനിട്ടോളം മുഖ്യമന്ത്രി കാത്തുനിന്നു. കറന്റ് വന്നപ്പോൾ മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ- ” സംഘാടകർക്ക് ടെൻഷനാവും. ടെൻഷനാവാതെ അവിടെ ഇരിക്കാനാ ഞാൻ പറഞ്ഞത്. ഓടുന്ന വണ്ടിയിൽ കേറി നമ്മൾ ഓടിയിട്ട് കാര്യമില്ല. വണ്ടി നിർത്തുമ്പോഴേ നമുക്ക് ഇറങ്ങാൻ പറ്റൂ. കറന്റ് വന്നാലേ സംസാരിക്കാൻ പറ്റുകയുള്ളൂ. വെറുതെ ടെൻഷനായിട്ട് കാര്യമില്ല”
Advertisements


