കോട്ടയം കെ എസ് ആര്‍ റ്റിസി ബസ് സ്റ്റാന്‍ഡിലെയാത്രക്കാരുടെ ദുരിതം അകറ്റാന്‍ നടപടി വേണമെന്ന് ആര്‍ജെഡി

ഫോട്ടോ :
ആര്‍.ജെ.ഡി. കോട്ടയം നിയോജക മണ്ഡലം നേതൃസമ്മേളനം ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്യുന്നു

Advertisements

കോട്ടയം: കെ.എസ് ആര്‍റ്റിസി കോട്ടയം ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി യാത്രക്കാരുടെയും, ജീവനക്കാരുടേയും ദുരിതങ്ങള്‍ അകറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആര്‍ജെഡി കോട്ടയം നിയോജക മണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു.

ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ യാത്രക്കാര്‍ക്ക് കൂട്ടിയിടിക്കാതെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സ്റ്റാന്‍ഡില്‍ പരിമിതമായ സ്ഥലത്ത് ആവശ്യത്തിലേറെ കട മുറികള്‍. ഓഫീസ് മുറികളില്‍ ജീവനക്കാര്‍ക്ക് നിന്നു തിരിയാന്‍ സ്ഥലമില്ല. യാത്രക്കാര്‍ നില്ക്കുന്നിടത്ത് നായ്ക്കളുടെ ശല്യം ഭയപ്പെടുത്തുന്നതാണ്. മഴപെയ്താല്‍ ബസില്‍ കയറിപ്പറ്റുന്നത് അങ്ങേയറ്റം ദുഷ്‌കരം. 

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ ആസ്ഥാനത്തെ ഡിപ്പോയില്‍ സെക്യുരിറ്റി ഗാര്‍ഡില്ല. പമ്പ് ഓപ്പറേറ്റര്‍ ഇല്ല. സിഎല്‍ആര്‍ ജീവനക്കാര്‍ ഇല്ല. രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ എന്‍ക്വയറി കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നില്ല. പ്രതിദിനം ആയിരത്തോളം ബസ്സുകള്‍ വന്നു പോകുന്ന ഡിപ്പോയിലെ അവസ്ഥയാണിത്. വര്‍ക്ക് ഷോപ്പിലെ റാമ്പില്‍ മഴ പെയ്താല്‍ വെള്ളം കെട്ടിക്കിടക്കും. ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്ന ഗ്രൗണ്ട് കാടുപിടിച്ചും ചെളിക്കുണ്ടുമായി കിടക്കുന്നു.

തെരുവ് നായ്ക്കളേയും ഇഴജന്തുക്കളേയും പേടിച്ചാണ് ജീവനക്കാര്‍ രാത്രി കാലങ്ങളില്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് പോകുന്നത്
ഈ ദുരവസ്ഥകള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വകുപ്പു മന്തിക്കും , കെ എസ് ആര്‍ റ്റിസി അധികാരികള്‍ക്കും പരാതി നല്‍കുന്നതിന് തീരുമാനിച്ചു
ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണിതോമസ് ഉത്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് കെ. ആര്‍ മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം അഡ്വ: ബെന്നി കുര്യന്‍, ജില്ലാ സെക്രട്ടറി ജോര്‍ജ് മാത്യു, അഡ്വ : എബ്രഹാം പി. മാത്യു, ബേബി ജോസഫ്, ഏറ്റി ജയന്‍, സുജാത ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles