“പ്രവാസികളെ അവഗണിക്കരുത്”: പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇൻഡ്യ

കോട്ടയം : പ്രവാസി മലയാളീ വെൽഫെയർ അസോസിയേഷൻ ഇന്ത്യയുടെ സംസ്ഥാന കമ്മിറ്റിയുടെ
നേതൃത്വത്തിൽ പ്രവാസികളോടുള്ള അവഗണനയ്‌ക്കെതിരെ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി . ടൗണിൽ 500 ഓളം പേർ പങ്കെടുത്ത റാലി ഉണ്ടായിരുന്നു .

Advertisements

നോർക്ക വകുപ്പിന് കേന്ദ്ര സഹായം അനുവദിക്കുക 60 കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അനുവദിക്കുക മൂന്നു മാസമായി ലഭിക്കാത്ത പെൻഷൻ പുനരാരംഭിക്കുക . ക്ഷേമനിധി ബോർഡിൽ ചികിൽസ വിവാഹ ധന സഹായങ്ങളുടെ കാലതാമസം ഒഴുവാക്കുക .
വിമാനടിക്കറ്റ് നിരക്കുകൾ കാലോചിതമായി ഏകീകരിക്കുക ,നോർക്ക ആരോഗ്യ ഇൻഷുറൻസ് തിരിച്ചു വന്നവർക്കും അനുവദിക്കുക, പാസ്പോര്ട്ട് യാത്ര രേഖകളുടെ ഫീസ് വർധിപ്പിച്ച നടപടി കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കുക , എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത് .

 മാർച്ചും ധർണ്ണയും  അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ ഉൽഘടനം ചെയ്തു .  സെക്രട്ടറി    എ ആർ സലിം  അദ്ധ്യക്ഷത വഹിച്ചു .  തോമസ് മാത്യു , മധു വാകത്താനം ,  ജേക്കബ് ജോർജ് , എബ്രഹാം പുന്നൂസ്, ഗോപാലകൃഷ്ണൻ നായർ ,  ജേക്കബ് മാത്യു  , സജി മാത്യു എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles