അയ്മനം : അയ്മനം ഏനാദിയിൽ പുലർച്ചയോടെ വാഹനാപകടം ഉണ്ടായി. അറക്കപ്പൊടി കയറ്റി കോട്ടയത്തേക്ക് പോവുകയായിരുന്ന ലോറിയും കോട്ടയത്ത് നിന്ന് പരിപ്പ് ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
Advertisements




അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. അപകടം നടന്ന ഏനാദി പ്രദേശം അപകടസാധ്യത കൂടുതലുള്ള ഭാഗമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. റോഡിന്റെ വീതി കുറവായതിനൊപ്പം മിനുസമുള്ള റോഡായതിനാൽ വാഹനങ്ങൾ പലപ്പോഴും അമിതവേഗത്തിൽ സഞ്ചരിക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.


