കേരളത്തിലെ ഹോട്ടൽ സ്ഥാപനങ്ങൾക്കെതിരായ അക്രമസംഭവങ്ങൾ തടയുന്നതിനും ഹോട്ടൽ വ്യാപാരികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണം: മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി കേരള ഹോട്ടൽ ആൻഡ് ബേക്കേഴ്സ് സമിതി

കൊല്ലം : കേരളത്തിലെ ഹോട്ടൽ സ്ഥാപനങ്ങൾക്കെതിരായ അക്രമസംഭവങ്ങൾ തടയുന്നതിനും ഹോട്ടൽ വ്യാപാരികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്.
“കേരള ഹോട്ടൽ ആൻഡ് ബേക്കേഴ്സ് സമിതി (KHBS)യുടെ പേരിൽ ഈ നിവേദനം സമർപ്പിച്ചതായി കെ എച്ച് ബി എസ് സംസ്ഥാന പ്രസിഡന്റ് യാസർ അറഫത്ത് അറിയിച്ചു.

Advertisements

സമീപകാലത്ത് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ ഒരു മന്ദി ഹോട്ടലിന് നേരെയുണ്ടായ അക്രമവും ,തൃശ്ശൂരിൽ സമാനമായ, സ്ഥാപനനശീകരണവും കേരളത്തിലെ മുഴുവൻ ഹോട്ടൽ വ്യാപാരികളെയും ജീവനക്കാരെയും വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇത്തരം അക്രമസംഭവങ്ങൾ ഒരു സ്ഥാപനത്തിന്റെ സാമ്പത്തിക നഷ്ടത്തിൽ മാത്രം ഒതുങ്ങുന്നതല്ല; തൊഴിലാളികളുടെ ജീവനെയും ഉപഭോക്താക്കളുടെ സുരക്ഷയെയും പൊതുസമാധാനത്തെയും ഗുരുതരമായി ബാധിക്കുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിലെ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുകയും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുകയും ചെയ്യുന്ന മേഖലയാണ് ഹോട്ടൽ വ്യവസായം. അതിനാൽ ഹോട്ടൽ സ്ഥാപനങ്ങൾക്കെതിരായ അക്രമങ്ങൾ ഒരിക്കലും വെച്ചുപൊറുപ്പിക്കാനാവില്ല. ആയതിനാൽ കേരള സർക്കാർ അടിയന്തരമായി താഴെപ്പറയുന്ന നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു:

ഹോട്ടൽ സ്ഥാപനങ്ങൾക്കെതിരായ അക്രമങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുക.
സംസ്ഥാനത്തെ ഹോട്ടൽ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ആവശ്യമായ പോലീസ് സുരക്ഷ ഉറപ്പാക്കുക.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക നിരീക്ഷണവും പ്രതിരോധ സംവിധാനവും ഒരുക്കുക.
അക്രമം മൂലം നഷ്ടം സംഭവിച്ച സ്ഥാപനങ്ങൾക്ക് നിയമാനുസൃതമായ നഷ്ടപരിഹാരവും സംരക്ഷണവും ഉറപ്പാക്കുക.
ഹോട്ടൽ വ്യവസായത്തിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കെ എച്ച് ബി എസ് പ്രതിനിധികളുമായി അടിയന്തര യോഗം വിളിക്കുക.
കേരളം നിക്ഷേപ സൗഹൃദവും സമാധാനപരവുമായ സംസ്ഥാനമെന്ന പ്രതിച്ഛായ നിലനിർത്തണമെങ്കിൽ നിയമം കൈയിലെടുക്കുന്നവർക്കെതിരെ മാതൃകാപരമായ നടപടി അനിവാര്യമാണ്.

ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി സംസ്ഥാനത്തെ ഹോട്ടൽ വ്യവസായത്തിന് സുരക്ഷയും ആത്മവിശ്വാസവും ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി വി ഡി സതീശനോട് അഭ്യർത്ഥിച്ചതായും കെ എച്ച് ബി എസ് സംസ്ഥാന പ്രസിഡന്റ് യാസർ അറഫത്ത്
പറഞ്ഞു.

Hot Topics

Related Articles