വീണ്ടും ടെൻഷനിലേയ്ക്ക് കളിയെത്തിച്ച് അർജന്റീന..! തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേയ്ക്ക് ലയണൽ മെസിയും സംഘവും; ഇംഗ്ലണ്ടിനെ തകർത്തത് ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം കുതിച്ചെത്തി

അമേരിക്കയിൽ ലോകകപ്പ് നിലനിർത്താൻ എത്തിയ അർജന്റീന പിന്നിൽ നിന്നും പൊരുതിക്കയറി വിജയത്തിലേയ്ക്ക്. 55 ആം മിനിറ്റിലെ ഗോളിലൂടെ പിന്നിലായ അർജന്റിന പൊരുതിക്കയറി ഒന്നിനെതിരെ രണ്ട് ഗോളിനാണ് വിജയം നേടിയത്. ആദ്യ പകുതിയിൽ ഇരുടീമുകളും ഗോളിനേക്കാൾ കൂടുതൽ ഫൗളിനാണ് ലക്ഷ്യം വച്ചത്. രണ്ടു ടീമുകളും കാടൻ കളി പുറത്തെടുത്തതോടെ വിസിലുകൾ നിരന്തരം മുഴങ്ങുകയായിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ കളി വീണ്ടും കടുപ്പമായി. കളിയിൽ രണ്ടു ടീമുകളും ഗോൾ പോസ്റ്റ് ലക്ഷ്യം വച്ച് ആക്രമണം നടത്തി. ഇതിനുള്ള പ്രതിഫലവും ഇം്ഗ്ലണ്ടിന് ലഭിച്ചു. 55 ആം മിനിറ്റിൽ ആന്റോണി ഗോർഡൻ നേടിയ ഗോളിലൂടെയാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്. എന്നാൽ, പിന്നീട് കടുത്ത ആക്രമണമാണ് ഇംഗ്ലണ്ടിന്റെ ഗോൾ മുഖത്ത് അർജന്റീന നടത്തിയത്. അഞ്ചോളം അവസരങ്ങൾ ഗോൾ മുഖത്ത് തുറന്നെടുത്തെങ്കിലും ആ അവസരങ്ങൾ എല്ലാം ജോർദാൻ പിക് ഫോർഡ് തട്ടിയകറ്റി. എന്നാൽ, 85 ആം മിനിറ്റിൽ വലത് വിങ്ങിൽ നിന്നും മെസി നീട്ടിയെറിഞ്ഞ പന്ത് ലോങ് റേഞ്ചറിലൂടെ എൻസോ ഫെർണാണ്ടസ് ഇംഗ്ലണ്ടിന്റെ വലയിൽ എത്തിച്ചു. ഇതോടെ കളി കൂടുതൽ കടുപ്പിച്ച് ആക്രമണത്തിലേയ്ക്ക് അർജന്റീന നടത്തി. ഏഴു മിനിറ്റിന് ശേഷം പന്തിനെ വീണ്ടും വലത് വിങ്ങിൽ നിന്നും മെസി ഉയർത്തി വിട്ടു. കൃത്യമായി എത്തിയ മെസിയുടെ അസിസ്റ്റിന് തല വയ്‌ക്കേണ്ടചുമതല മാത്രമേ ലൗട്ടാരോ മാർട്ടിനെസിന് ഉണ്ടായിരുന്നു. പന്ത് പിക്ക് ഫോർഡിന് തൊടാനാവും മുൻപ് വലയിൽ. പിന്നീട്, ഇംഗ്ലണ്ട് ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും അർജന്റീന പ്രതിരോധം പാറപോലെ ഉറച്ചു നിന്നു.

Advertisements

Hot Topics

Related Articles