കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനു വിധേയനാക്കിയ പ്രതിയ്ക്ക് നാലു വർഷം കഠി തടവും 35000 രൂപ പിഴയും. കേസിലെ പ്രതിയായ എബിൻ വി. സെബാസ്റ്റ്യനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ), കോട്ടയം ജഡ്ജി റോഷ്നി എച്ച് ആണ് വിധി പ്രഖ്യാപിച്ചത്. പോക്സോ നിയമത്തിലെയും ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) യിലെയും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് 4 (നാല്) വർഷം കഠിനതടവും ₹35,000 (മുപ്പത്തയ്യായിരം രൂപ) പിഴയും കോടതി ശിക്ഷയായി വിധിച്ചു. കേസിന്റെ അന്വേഷണം നടത്തിയത് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.ഐ. അംഗതൻ പി.ജി. ആയിരുന്നു.
വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖാമൂലമുള്ള പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ കെ. എബ്രഹാം കോടതിയിൽ ഹാജരായി.


