കുറവിലങ്ങാട് : കടപ്ലാമറ്റം പഞ്ചായത്തിലെ ഇലയ്ക്കാട് പ്രദേശത്ത് തൊരുവ് നായ ശല്യം രൂക്ഷമാകുന്നു. ഇന്ന് രാവിലെ ഇലയ്ക്കാട് ബാങ്ക് ജംഗ്ഷനു സമം സ്ക്കൂളിൽ പോകുന്നതിനായി റോഡ് വക്കിൽ നിന്ന 8 വയസുകാരിക്ക് നേരെ നായ ഓടി അടുത്തു. നായ ഓടി വരുന്നതു കണ്ട വിദ്യാർത്ഥിനി ബഹളം വച്ച്തിനെ തുടർന്ന് സമീപ വാസികൾ എത്തിയതിനാൽ വിദ്യാർത്ഥിനി കടിയേൽക്കാതെ രക്ഷപെട്ടു. ഇലയ്ക്കാട് മരോട്ടിക്കൽ ഭാഗത്ത് താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ 10 ൽ അധികം നായ്ക്കൽ ആണ് നാട്ടുകാർക്ക് ശല്യമായി തീരുന്നത്. നായ്ക്കളെ പേടിച്ച് വീടിന് പുറത്തിറങ്ങാൻ പോലും നാട്ടുകാർക്ക് കഴിയുന്നില്ല. പകലും രാത്രിയും ശല്യമുണ്ടെങ്കിലും രാവിലെയാണ് ഇവയുടെ ശല്യം കൂടുതൽ.
പല വീടുകളിലും കയറി ആടുകളെയും കോഴികളെയും ആക്രമിച്ചുകൊല്ലുന്നതിനൊപ്പം ആളുകളെയും ആക്രമിക്കുകയാണ്. കാൽനടയാത്രക്കാരെയാണ് കൂട്ടമായി ആക്രമിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രഭാത സവാരിക്കിറങ്ങുന്നവർക്കും, പാല് കൊണ്ട് പോകുന്നവർക്കും, പത്ര വിതരണക്കാരും വിദ്യാർത്ഥികളുമാണ് ഇവയുടെ ആക്രമണത്തിന് ഇരയാകുന്നവരിൽ ഏറെയും. ഇരുചക്ര വാഹനയാത്രക്കാർക്ക് പിന്നാലെ നായ്‌ക്കൂട്ടം ഓടുന്ന സംഭവങ്ങളും പതിവായിട്ടുണ്ട്.