തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ വൈദ്യുതി പ്രതിസന്ധി അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. വൈദ്യുതി ലഭ്യത കുറവിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന് ഉണ്ടാകും.. പ്രതിസന്ധി ഉണ്ടായാൽ പവർ കട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കിയിരുന്നു.
Advertisements
കൂടംകുളത്തുനിന്നും കഴിഞ്ഞ ദിവസം 30 ശതമാനം മാത്രമാണ് ലഭിച്ചത്. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വിഹിതത്തിലും കുറവുണ്ടായി. ഇങ്ങനെ തുടർന്നാൽ പവർക്കട്ട് അടക്കം നടപ്പിലാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് മന്ത്രി പറഞ്ഞത്. അതേസമയം രാജ്യത്ത് കൽക്കരി ക്ഷാമമോ വൈദ്യുതി പ്രതിസന്ധിയോ ഇല്ലെന്ന് കേന്ദ്ര വൈദ്യുത മന്ത്രി ആർ.കെ സിംഗും കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷിയും വ്യക്തമാക്കിയിരുന്നു.