കുവൈത്ത് ദുരന്തം; അപകടത്തിൽ മരിച്ച പാമ്പാടി സ്വദേശി സ്‌റ്റെഫിൻ ഏബ്രഹാമിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

കുവൈത്ത് ഫ്‌ളാറ്റിൽ തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പാമ്പാടി സ്വദേശി സ്‌റ്റെഫിൻ ഏബ്രഹാമിന്റെ കുടുംബത്തിന് സർക്കാർ അനുവദിച്ച ധനസഹായം കൈമാറി. സഹകരണ – തുറമുഖ – ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ വീട്ടിലെത്തി പിതാവ് സാബു എബ്രഹാമിനും മാതാവ് ഷേർലി സാബുവിനുമാണ് ധനസഹായം കൈമാറിയത്. സർക്കാർ സഹായമായി 5 ലക്ഷം, വ്യവസായി യൂസഫ് അലി നൽകിയ 5 ലക്ഷം, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) നൽകിയ 2 ലക്ഷം, വ്യവസായി രവി പിള്ള നൽകിയ 2 ലക്ഷം രൂപയുമാണ് കൈമാറിയത്. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, നോർക്ക റൂട്ട്സ് സെൻ്റർ മാനേജർ കെ. ആർ. രജീഷ്, തഹസിൽദാർ കെ.എസ്. സതീശൻ, ഡെപ്യൂട്ടി തഹസിൽദാർ യു. രാജീവ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisements

Hot Topics

Related Articles