അറിവിൻ്റെ ലോകത്തേക്ക് അക്ഷരമെഴുതിമുത്തശ്ശി കുട്ടികൾ

അടൂർ :- അറിയാതെ കടന്നു പോയ ബാല്യം, അറിവ് നേടാനാകാത്ത കൗമാരം , ജീവിക്കാൻ പൊരുതിയ യൗവ്വനം, അവഗണന നേടിത്തന്ന വാർദ്ധക്യം , കഥകൾ പറയാനേറെയുണ്ട് മഹാത്മയിലെ വയോജനങ്ങൾക്ക്.

Advertisements

വിജയദശമി ദിനത്തിൽ മൂന്ന് മുത്തശ്ശിമാരുടെ ആഗ്രഹം സഫലീകരിച്ച് വ്യത്യസ്ഥമാവുകയാണ് അടൂർ മഹാത്മ ജന സേവന കേന്ദ്രം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അറുപതുകാരിയായ മീനാക്ഷിയമ്മയാണ് ആദ്യം ആ ആഗ്രഹം മഹാത്മയുടെ ചെയർമാൻ രാജേഷ് തിരുവല്ലയെ അറിയിച്ചത്. കേട്ടപ്പോൾ അത്ഭുതം തോന്നിയെങ്കിലും പിന്നീടതു സന്തോഷമായി.

മീനാക്ഷിയമ്മക്ക് അക്ഷരം പഠിക്കണം. മീനാക്ഷിയമ്മ ആശാൻ കളരിയോ,പള്ളിക്കൂടമോ കണ്ടിട്ടില്ല. വീട് കോന്നി ആനക്കൂടിന് സമീപം എവിടെയോ ആയിരുന്നു. രണ്ട് സഹോദരങ്ങൾ ഉണ്ടായിരുന്നതായാണ് ഓർമ്മ. അച്ഛൻ്റെയും അമ്മയുടെയും പേര് മാത്രമാണ് അറിയാവുന്നത് .
പൊടിയനും, ലക്ഷ്മിയും , ആരെങ്കിലും അവിടെയുണ്ടോയെന്നറിയില്ല.

കൊടും ദാരിദ്ര്യമുള്ള കാലത്ത് പട്ടിണി കിടന്ന് ചാകണ്ടായെന്ന് പറഞ്ഞ് അച്ഛനും അമ്മയും ചേർന്ന് പൂക്കോടുള്ള ഒരു വീട്ടിൽ കൊണ്ടെത്തിച്ചതാണെന്നറിയാം. അന്ന് എത്ര വയസ്സെന്ന് പോലും അറിയില്ല. ആ വീട്ടിൽ ഒരു വേലക്കാരിയായി എത്ര കാലം കഴിഞ്ഞെന്നുമോർമ്മയില്ല. വളർത്തമ്മ മരിച്ചതോടെ കൂടെ വളർന്നവർ കുത്തിനോവിച്ചു തുടങ്ങി. ഉണങ്ങാത്തൊരു മുറിവ് വൃണമായി പൊട്ടിയൊഴുകിയപ്പോൾ ചികിത്സ പോലും നല്കാതെ അവർ പുറത്താക്കി.

പോകാനിടമില്ലാതെ കടതിണ്ണകളിൽ ഇടം തേടിയപ്പോഴാണ് ഇലന്തൂരിലെ പഞ്ചായത്ത് മെമ്പർ ഗീതയുടെ സഹായത്താൽ മഹാത്മയിലെത്തപ്പെട്ടത് . ഇപ്പോൾ ഇവിടെ എത്തിയിട്ട് ഏഴ് വർഷമാകുന്നു. മീനാക്ഷിയുടെ ആഗ്രഹം കേട്ട് നിന്നപ്പോഴാണ് പ്രതീക്ഷയോടെ മറ്റ് രണ്ട് പേർ കൂടി എത്തിയത്.

തുമ്പമൺ സ്വദേശിനി കല്യാണിയമ്മ(75) ,
മണ്ണടി സ്വദേശിനി ഭാരതിയമ്മ (86) എന്നിവരായിരുന്നു അത്.
ഭർത്താവ് മരണപ്പെടുകയും, സംരക്ഷിക്കാൻ മക്കളില്ലാത്തതുമായ സാഹചര്യത്തിൽ എത്തിയ കല്യാണിയമ്മയും, അവിവാഹിതയായതിനാൽ വാർദ്ധക്യത്തിൽ ഒറ്റപ്പെട്ട ഭാരതിയമ്മയും അക്ഷരമെഴുതാത്തവരാണ്. പഠിച്ചാൽ പത്രമെങ്കിലും വായിക്കാമായിരുന്നുവെന്ന ഇവരുടെ ആഗ്രത്തിന് മുമ്പിൽ മഹാത്മ ജനസേവന കേന്ദ്രത്തിൽ ഇരുളകറ്റുന്ന അറിവിൻ്റെ അരങ്ങൊരുങ്ങി.

കഥയറിഞ്ഞപ്പോൾ തിരക്കുകൾക്ക് അവധി നല്കി കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും ആശാട്ടിയാകാൻ ഓടിയെത്തിയത് പ്രമുഖ ചലചിത്ര നടിയും ജീവകാരുണ്യ പ്രവർത്തകയുമായ സീമാ ജി നായരും. അഭ്രപാളികളിലെ താര തിളക്കം കൈപിടിച്ചെഴുതിച്ചപ്പോൾ ഉള്ളിൽ അറിവ് നിറയുന്നതിനൊപ്പം അവരുടെ കണ്ണുകളും നിറഞ്ഞു.

അക്ഷരമെഴുതിയ മുത്തശ്ശി വിദ്യാർത്ഥിനികൾക്ക് മഹാത്മ ജനസേവന കേന്ദ്രം സെക്രട്ടറി പ്രീഷിൽഡ
മാതൃസ്ഥാനീയയായി നിന്ന് മധുരവും പുതുവസ്ത്രങ്ങളും നല്കി.

Hot Topics

Related Articles