“നിങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കാം, ഇതാണ് എന്റെ റേറ്റ്”; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുടെ പുതിയ ബിസിനസ് ചര്‍ച്ചയാകുന്നു

ചെന്നൈ:ലോകത്ത് നമ്മള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത വഴികളിലൂടെ പണം സമ്പാദിക്കുന്നവരുണ്ട്. ഏകാന്തത അനുഭവിക്കുന്നവര്‍ക്ക്, തങ്ങളുടെ വിഷമതകള്‍ പങ്കുവെക്കാന്‍ ആളുകളെ വാടകയ്‌ക്കെടുക്കുന്ന പ്രവണത ചൈനയില്‍ കണ്ടുവരാറുണ്ട്. അതിനോട് സാമ്യമുള്ള തൊഴിലാണ് ഇപ്പോള്‍ ഒരു ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍ അവതരിപ്പിച്ചത്.ഇന്‍സ്റ്റാഗ്രാമില്‍ “അറ്റ് സ്‌റ്റോറി ടെ ല്ലർ എന്ന് അറിയപ്പെടുന്ന എമ്മ എന്ന യുവതി പണം നല്‍കി ആളുകളുടെ ദുഃഖങ്ങള്‍ കേള്‍ക്കുന്ന ഒരു വ്യത്യസ്ത ബിസിനസ് ആരംഭിച്ചിരിക്കുകയാണ്.

Advertisements

“സുഹൃത്തുക്കളേ, ഞാൻ ഒരു പുതിയ ബിസിനസ് ആരംഭിക്കാൻ തീരുമാനിച്ചു. ആളുകളുടെ സങ്കടങ്ങള്‍ കേള്‍ക്കുന്നതാണ് എന്റെ ജോലി. നിങ്ങള്‍ക്ക് വിഷമതകള്‍ പറയാം, ഞാൻ കേൾക്കും,” എന്നാണ് എമ്മ ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ പ്രഖ്യാപിച്ചത്.ഇതിനായി യുവതി പ്രത്യേക നിരക്കുകളും നിശ്ചയിച്ചിട്ടുണ്ട്.ചെറിയ പരാതികള്‍ പങ്കുവെക്കാനാഗ്രഹിക്കുന്നവര്‍ക്ക് 200 രൂപ.വലിയ പ്രശ്നങ്ങള്‍ക്ക് 400 രൂപ.കണ്ണീരും വാദപ്രതിവാദങ്ങളും ഉള്‍പ്പെടുന്ന വൈകാരിക സെഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 1,000 രൂപ“നിങ്ങളുടെ ദുഃഖങ്ങളില്‍ ഞാൻ നിങ്ങളോടൊപ്പമുണ്ട്. എന്തുതന്നെയായാലും നിങ്ങള്‍ ഒറ്റയ്ക്കല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പണം തയ്യാറാക്കി വച്ചാല്‍ മതി” എന്നാണ് എമ്മ വ്യക്തമാക്കിയത്.വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 21 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.“സഹോദരി, ഞാൻ ഏറെക്കാലമായി ഇതേ ജോലി സൗജന്യമായി ചെയ്യുന്നു,” എന്നാണ് ഒരാളുടെ പ്രതികരണം.

Hot Topics

Related Articles