സമരം പരിഹരിക്കാന്‍ ഗുസ്തിതാരങ്ങളുമായി ചര്‍ച്ച നടത്തി അമിത് ഷാ ; നിയമം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഉറപ്പ്

ഡല്‍ഹി : ഗുസ്തി താരങ്ങളുടെ സമരത്തിന് കേന്ദ്ര ഇടപെടല്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ താരങ്ങളുമായി നേരിട്ട് ചര്‍ച്ച നടത്തി.അമിത് ഷായുടെ വസതിയിലായിരുന്ന ചര്‍ച്ച രണ്ട് മണിക്കൂറോളംനീണ്ടു നിന്നു. ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗാട്ട്, സാക്ഷി മാലിക്, ഗീത ഫോഗട്ട്, സത്യവര്‍ത് കാഡിയൻ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഗുസ്തി താരങ്ങളുട പ്രധാന ആവശ്യം ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ അറസ്റ്റ് ചെയ്യുക എന്നതാണ്.

Advertisements

പ്രായപൂര്‍ത്തിയാകാത്ത ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ ബ്രിജ് ഭൂഷനെതിരെ നിഷ്പക്ഷമായ അന്വേഷണവും വേഗത്തിലുള്ള നടപടിയും വേണമെന്ന് ഗുസ്തിക്കാര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. നിയമം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി ബജ്‌രംഗ് പുനിയ മാധ്യമങ്ങളോട് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലും കോടതി ഇടപെടലുണ്ടായ സാഹചര്യത്തിലും സംഭവവുമായി ബന്ധപ്പെട്ട നടപടികള്‍ നിയമവിധേയമായി നടക്കട്ടെ എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഒൻപതിന് മുൻപ് ബ്രിജ് ഭൂഷണെ അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ഗുസ്‌തി താരങ്ങളെ ഖാപ് അംഗങ്ങള്‍ മുൻകൈയ്യെടുത്ത് ജന്തര്‍ മന്ദറിലെ സമരഭൂമിയില്‍ എത്തിക്കുമെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്

Hot Topics

Related Articles