ഛത്തീസ്ഗഡ്:പഠന സമ്മർദം താങ്ങാനാകാതെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥി ജീവനൊടുക്കി. കോർബ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഹോസ്റ്റൽ മുറിയിലാണ് 24കാരനായ ഹിമാൻഷു കശ്യപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.“എന്നെ കൊണ്ട് ഇത് പറ്റില്ല, ക്ഷമിക്കൂ പപ്പാ” എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് മുറിയിൽ നിന്ന് കണ്ടെത്തി.രാവിലെ പരീക്ഷയ്ക്ക് എത്തിയില്ലാത്തതിനെ തുടർന്ന് സഹപാഠികൾ ഹിമാൻഷുവിന്റെ മുറിയിലെത്തി. അകത്ത് നിന്ന് പൂട്ടിയിരുന്നതിനാൽ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല.
പിന്നാലെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ ഹിമാൻഷുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം പൊലീസിൽ അറിയിച്ചു.2024ലെ ഒന്നാം വർഷ പരീക്ഷയിൽ പരാജയപ്പെട്ട ഹിമാൻഷു വീണ്ടും പരീക്ഷ എഴുതാനിരിക്കെയായിരുന്നു സംഭവം. പരീക്ഷയിൽ വീണ്ടും വിജയിക്കാനാവില്ലെന്ന ഭയം ജീവനൊടുക്കാൻ കാരണമായിരിക്കാമെന്നാണ് പൊലീസ് നിഗമനം.പഠന സമ്മർദത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഗോവയിലെ ബിഐടിഎസ് പിലാനി ക്യാംപസിലും ആത്മഹത്യാ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടാം വർഷ ഫിസിക്സ് വിദ്യാർത്ഥിയായ റിഷി നായരാണ് ജീവനൊടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസംബർ മുതൽ ക്യാംപസിൽ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്.ഇതോടെ വിദ്യാർത്ഥികളുടെ ആത്മഹത്യാ സംഭവങ്ങൾ അന്വേഷിക്കാൻ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രത്യേക സമിതി നിയോഗിച്ചിട്ടുണ്ട്. കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കുക.