ഹാവൂ, എന്തൊരു ആശ്വാസം, ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസ് വാങ്ങി കുടിച്ചാലോ? നോ, ഇനി അതു വേണ്ട; പറയുന്നത് വേറാരുമല്ല നമ്മുടെ ഐ സി എം ആർ ആണ്

കടുത്ത ചൂട് കൂടാതെ നല്ല ദാഹവും, ഇപ്പോള്‍ നില്‍ക്കുന്നതോ പൊരിവയിലത്ത് റോഡിലും. നോക്കുമ്പോള്‍ ആശ്വസമായി ഒരു ടീം ദോ അവിടെ കരിമ്പിന്‍ ജ്യൂസ് വില്‍ക്കുന്നു. പതിയെ നടന്ന് പോയി ഒരു ഗ്ലാസ് ഇരട്ടി മധുരമായ ഇഞ്ചിയൊക്കെ ചേര്‍ത്ത ഒരു കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നു. ഹാവൂ, എന്തൊരു ആശ്വാസം, ഒരു ഗ്ലാസ് കൂടി വാങ്ങി കുടിച്ചാലോ?

Advertisements

നോ, ഇനി അതു വേണ്ട. പറയുന്നത് വേറാരുമല്ല നമ്മുടെ ഐ സി എം ആർ ആണ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌. ചൂടത്തല്ല, ഇനി എപ്പോള്‍ ദാഹം വന്നാലും ആദ്യം ശുദ്ധമായ പച്ചവെള്ളം കുടിക്കു ദാഹമകറ്റു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉത്തരേന്ത്യയില്‍ ഗ്രാമങ്ങളും നഗരങ്ങളും ചുട്ടുപ്പൊള്ളുന്ന ഈ അവസ്ഥയിലാണ് ഐ സി എം ആർ പുതിയ നിര്‍ദ്ദേശം നന്‍കിയിരിക്കുന്നത്. പലരും പ്രത്യേകിച്ച്‌ കരിമ്ബിന്‍ തോട്ടങ്ങളുടെ നാടായ പശ്ചിമ- ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേശീയ പാതയുടെ ഓരങ്ങളിലും മറ്റും കരിമ്ബിന്‍ ജ്യൂസ് വിപണി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് ദാഹമകറ്റാന്‍ ആദ്യം ചെയ്യുന്നത് ശീതള പാനീയങ്ങള്‍ വാങ്ങി കുടിക്കുകയാണ്. കരിമ്ബിന്‍ ജ്യൂസ്, ഓറഞ്ച്, പൈനാപ്പിള്‍, മുന്തിരി ഉള്‍പ്പടെയുള്ള പഴച്ചാറുകള്‍ ഇവ പായ്ക്കറ്റിലുള്ളതും, ഇന്‍സ്റ്റന്റ് ജ്യുസുകളും, മള്‍ട്ടിനാഷണല്‍ കമ്ബിനിളുടേതു മുതല്‍ നാടന്‍ പായ്ക്കറ്റ് ജ്യൂസ് വരെ ഒരു നിയന്ത്രണവുമില്ലാതെയാണ് ജനങ്ങള്‍ ദാഹശമനിയായി ഉപയോഗിക്കുന്നത്. അതിന് ഒരു ഫുള്‍ സ്‌റ്റോപ്പിടു, എന്നാണ് ഐ സി എം ആർ നിര്‍ദ്ദേശം. ഇത്തരം ജനപ്രിയ മധുര പാനീയങ്ങള്‍ക്ക് നിയന്ത്രിക്കുവാനാണ് നിര്‍ദ്ദേശം.

‘ഇന്ത്യയില്‍, പ്രത്യേകിച്ച്‌ വേനല്‍ക്കാലത്ത് ധാരാളമായി ഉപയോഗിക്കുന്ന കരിമ്ബ് ജ്യൂസില്‍ പഞ്ചസാര കൂടുതലാണ്, അതിനാല്‍ അതിന്റെ ഉപഭോഗം കുറയ്ക്കണം’. ”ശീതളപാനീയങ്ങള്‍ വെള്ളത്തിനോ പുതിയ പഴങ്ങള്‍ക്കോ പകരമാവില്ല, അവ ഒഴിവാക്കണം,”. പകരം നല്ല ശുദ്ധമായ മോര്, നാരങ്ങ വെള്ളം, മുഴുവന്‍ പഴച്ചാറുകള്‍ (പഞ്ചസാര ചേര്‍ക്കാതെ), കരിക്കിന്‍ വെള്ളം എന്നിവ ICMR ശുപാര്‍ശ ചെയ്യുന്നു.

ചൂടിനെ മറികടക്കാന്‍ ആഗ്രഹിക്കുന്ന ആരോഗ്യ ബോധമുള്ള വ്യക്തികള്‍ക്കുള്ള മുന്നറിയിപ്പായാണ് ICMR ഈ നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കുന്നത്. കരിമ്ബ് ജ്യൂസിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. വഴിയോരങ്ങളില്‍ നല്‍കുന്ന പല കരിമ്ബിന്‍ ജ്യൂസികളിലും പഞ്ചസാരക്കൂടി ചേര്‍ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പഞ്ചാസാര ഉല്‍പ്പാദിപ്പിക്കുന്നത് കരിമ്ബില്‍ നിന്നുമാണ്. പലതരം പ്രക്രിയകളിലൂടെയാണ് പഞ്ചാസാര വേര്‍തിരിച്ച്‌ എടുക്കുന്നത്. കാര്‍ബണിന്റെ അളവ് കൂടതല്‍ ഉള്ളതുകാരണം പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് ഇത് വഴിവെയ്ക്കുന്നത്.

നിര്‍ജ്ജലീകരണം

പഞ്ചസാരയുടെ മെറ്റബോളിസത്തിന് ശരീരത്തിന് കൂടുതല്‍ വെള്ളം ആവശ്യമുള്ളതിനാല്‍ ഉയര്‍ന്ന പഞ്ചസാര കഴിക്കുന്നത് ജലനഷ്ടത്തിന് കാരണമാകും. വേനല്‍ക്കാലത്ത് ഇത് പ്രത്യേകിച്ച്‌ പ്രശ്‌നമാണ് വിയര്‍പ്പിലൂടെ ശരീരത്തിന് ഇതിനകം നല്ല രീതിയില്‍ ജലം നഷ്ടപ്പെടുമ്ബോള്‍.

ബ്ലഡ് ഷുഗര്‍ സ്‌പൈക്കുകള്‍

കരിമ്ബ് ജ്യൂസില്‍ നിന്നുള്ള പഞ്ചസാരയുടെ ദ്രുതഗതിയിലുള്ള ആഗിരണം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കും, ഇന്‍സുലിന്‍ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കും.

ശരീരഭാരം വര്‍ദ്ധിപ്പിക്കും

പഞ്ചസാര അടങ്ങിയ പാനീയങ്ങളില്‍ നിന്നുള്ള അധിക കലോറികള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു, ഇത് പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. ‘മുഴുവന്‍ പഴങ്ങളിലും പോഷക നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ജ്യൂസ് കഴിക്കുമ്ബോള്‍ ഒഴിവാക്കപ്പെടും. നാരുകള്‍ നിങ്ങളെ കൂടുതല്‍ നേരം പൂര്‍ണ്ണമായി നിലനിര്‍ത്തുകയും ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് മുഴുവന്‍ പഴങ്ങളെയും കൂടുതല്‍ പരിസ്ഥിതി സൗഹൃദ ഊര്‍ജ സ്രോതസ്സാക്കി മാറ്റുന്നു.പഴത്തിന്റെ മാംസത്തിലും തൊലിയിലും പതിവായി ജീവകങ്ങള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു, അവ ജ്യൂസ് ചെയ്യുമ്ബോള്‍ നഷ്ടപ്പെടുകയോ കുറയുകയോ ചെയ്യാം. മുഴുവന്‍ പഴങ്ങളും ചവയ്ക്കുന്നത് ഉമിനീര്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നു, ഇത് ദഹനത്തെ സുഗമമാക്കുക മാത്രമല്ല, പഞ്ചസാരയുടെ ആഗിരണത്തിന്റെ വേഗത നിയന്ത്രിക്കുകയും ചെയ്യുന്നു.

Hot Topics

Related Articles