മക്കളെ അനാഥലയത്തിൽ കൊടുത്താലും ഭർത്താവിന്റെ വീട്ടുകാരെ ഏൽപ്പിക്കരുതെന്ന് അവൾ പറഞ്ഞു: കുറുപ്പന്തറയിൽ ഗർഭിണിയായ യുവതിയെ ഭർത്താവിൻ്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവം : ആരോപണവുമായി യുവതിയുടെ കുടുംബം

കോട്ടയം : കുറുപ്പന്തറയിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി യുവതിയുടെ കുടുംബം. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ അമ്മ ആരോപിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Advertisements

ഞായറാഴ്ച രാത്രിയാണ് കുറുപ്പന്തറ മാഞ്ഞൂർ സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത ഭർതൃ വീട്ടിൽ തൂങ്ങി മരിച്ചത്. സംഭവം നടക്കുമ്പോൾ ഭർത്താവ് അഖിൽ വീട്ടിൽ ഉണ്ടായിരുന്നില്ല. അമ്മയെ ഫോണിൽ വിളിച്ച് മക്കളെ സംരക്ഷിച്ചുകൊള്ളണം എന്ന് ആവശ്യപ്പെട്ട ശേഷമാണ് അമിത ആത്മഹത്യ ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഖിൽ വഴക്കിട്ടതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. 8 മാസം ഗർഭിണിയായിരുന്നു അമിത.

നാലര വർഷം മുമ്പായിരുന്നു അഖിലുമായി അമിതയുടെ വിവാഹം. അമേയ, അന്ന എന്നിങ്ങനെ രണ്ട് മക്കൾ കൂടി ഇവർക്കുണ്ട്. വിവാഹ സമയത്ത് മകൾക്ക് നൽകിയ സ്വർണ്ണവും പണവും ഭർത്താവ് ദുർവ്യയം ചെയ്തു എന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. അമിതയുടെ മാതാപിതാക്കളുടെ പരാതിയിൽ കടുത്തുരുത്തി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. അമിതയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.

Hot Topics

Related Articles