കാഞ്ഞങ്ങാട്: ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ യുവാവ് ശ്രീഹരിയെ (21) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് നെഹ്റു കോളജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയും കരുവളം കാരക്കുണ്ട് റോഡ് ശ്രീനിലയത്തിലെ താമസക്കാരനുമായിരുന്നു ശ്രീഹരി.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കരുവളത്തെ പവിത്രൻ അച്ചാംതുരുത്തിയുടെയും ശാന്തിയുടെയും മകനാണ്. ഒരു വിരലിൽ ഒരു മണിക്കൂർ നേരം തുടർച്ചയായി പുസ്തകം കറക്കിയാണ് ശ്രീഹരി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയത്. കലാരംഗത്തും മികച്ച പ്രതിഭയായി അദ്ദേഹം അറിയപ്പെട്ടിരുന്നു.സംഭവത്തിൽ ഹോസ്‌ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Advertisements