ബംഗളൂരു: ഇന്ത്യൻ വ്യോമസേനയിലെ യുവ എഞ്ചിനീയർ 24ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. ലോകേഷ് പവൻ കൃഷ്‌ണയാണ് കെട്ടിടത്തിന്റെ 24-ാം നിലയിൽ നിന്ന് ചാടി മരിച്ചത്.ഹലാസുരു മിലിറ്ററി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ലോകേഷ്, സഹോദരി ലക്ഷ്‌മിയുടെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. ബംഗളൂരുവിലെ പ്രസ്റ്റിജ് ജിൻഡാൽ സിറ്റി അപാർട്ട്മെന്റിലാണ് സംഭവം. ഇന്നലെ വൈകുന്നേരമാണ് ലോകേഷ് കെട്ടിടത്തിനു മുകളിൽ നിന്ന് ചാടിയത്.മാനസിക സമ്മർദ്ദവും, ഏതോ തർക്കവുമാണ് തീരുമാനത്തിന് കാരണമായതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
മൃതദേഹം നീലാമംഗല ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.കഴിഞ്ഞ മാസം സൗത്ത് ബംഗളൂരുവിലെ സുഡാൻഗുട്ടുപല്യയിലും സമാനമായൊരു സംഭവം നടന്നിരുന്നു. ടെക് കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതിയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. സ്ത്രീധന പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നായിരുന്നു മാതാപിതാക്കളുടെ പരാതി.