പൊരിവെയിലിൽ കോട്ടയത്ത് ഇനി പണി വേണ്ട : 12 മുതൽ മൂന്ന് വരെ വെയിലിലെ ജോലിയ്ക്ക് നിരോധനം: സൂര്യാഘാത മുൻകരുതൽ തൊഴിൽ സമയം പുനഃക്രമീകരിച്ചു ജില്ലാ ലേബർ ഓഫിസർ

കോട്ടയം: പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാത മുൻകരുതൽ നടപടികളുടെ ഭാഗമായി വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം പുനഃക്രമീകരിച്ചു. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വിശ്രമവേളയായിരിക്കും.
ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ സമയത്തിനുളളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തി. രാവിലെയും ഉച്ചയ്ക്കുശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന പ്രകാരവും വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പ്രകാരവുമാണ് പുനഃക്രമീകരിച്ചിട്ടുള്ളത്.

Advertisements

1958ലെ കേരള മിനിമം വേജസ് ചട്ടം 24, 25 ലെ വ്യവസ്ഥകൾ പ്രകാരം ഏർപ്പെടുത്തിയിട്ടുള്ള സമയക്രമം
തൊഴിലാളികൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.