സ്പോർട്സ് ഡെസ്ക്ക് : ഫുട്‍ബോള്‍ താരം സുനില്‍ ഛേത്രിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മന്ത്രി വി ശിവൻകുട്ടി. ഇനിയെന്ത് വേണം സുനില്‍ ഛേത്രിയ്ക്ക് വിശേഷണമായി, ജന്മദിനാശംസകള്‍ ക്യാപ്റ്റൻ എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി സുനില്‍ ഛേത്രിയ്ക്ക് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആശംസകള്‍ അറിയിച്ചത്.
ഇന്ത്യക്കായി 92 ഗോളുകള്‍. രാജ്യാന്തര ഫുട്ബാളില്‍ രാജ്യത്തിന് വേണ്ടി നിലവില്‍ സജീവ കളിക്കാരായ ഗോള്‍ വേട്ടക്കാരില്‍ മൂന്നാമൻ. സാഫ് ചാമ്പ്യൻഷിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം. ഖേല്‍രത്ന നേടിയ ആദ്യ ഫുട്ബോള്‍ താരം. ഇനിയെന്ത് വേണം സുനില്‍ ഛേത്രിയ്ക്ക് വിശേഷണമായി. ജന്മദിനാശംസകള്‍ ക്യാപ്റ്റനെന്ന് ശിവൻകുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുനില്‍ ഛേത്രി ഇതുവരെ രാജ്യത്തിനായി 141 മത്സരങ്ങളില്‍ നിന്ന് നേടിയത് 92 ഗോളുകളാണ് . രാജ്യാന്തര തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ ലിസ്റ്റെടുത്താല്‍ നാലാമന്‍. ഇപ്പോള്‍ കളിക്കുന്നവരുടെ ലിസ്റ്റില്‍ മൂന്നാമന്‍. ഛേത്രിക്ക് മുന്നിലുള്ളത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ പെലെയും മറഡോണയും പുഷ്‌കാസുമെല്ലാം രാജ്യത്തിനായി നേടിയ ഗോളുകളുടെ എണ്ണത്തില്‍ ഛേത്രിക്ക് പിന്നിലാണ്.