പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ വിധി;പള്ളിവികാരിയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി

ന്യൂഡൽഹി:ഇടവകാംഗമായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പള്ളിവികാരി ഫാ. എഡ്വിൻ ഫിഗറസിന് ലഭിച്ച ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷയ്ക്കെതിരായ അപ്പീലിൽ അന്തിമതീർപ്പുണ്ടാകുന്നതുവരെ വൈദികനെ ജാമ്യത്തിൽ വിടാൻ കോടതിയാണ് ഉത്തരവിട്ടത്.ഹർജിക്കാരന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ. ബസന്തും അഭിഭാഷക സ്വീന മാധവൻ നായരും കോടതിയിൽ ചൂണ്ടിക്കാട്ടിയത്, എഡ്വിൻ ഫിഗറസ് ഇതിനോടകം തന്നെ പത്ത് വർഷത്തോളം ജയിലിൽ കഴിയുകയാണെന്നാണ്. തുടർന്ന് ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യത്തെ കോടതി അംഗീകരിച്ചു.

Advertisements

തൃശൂർ ജില്ലയിലെ ഒരു പള്ളിയിൽ സേവനമനുഷ്ഠിച്ചിരുന്ന സമയത്താണ് ഫാ. എഡ്വിൻ ഫിഗറസ് എട്ടാം ക്ലാസിൽ പഠിച്ചിരുന്ന പെൺകുട്ടിയെ 2014,2015 കാലയളവിൽ തുടർച്ചയായി പീഡിപ്പിച്ചതെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം പോക്സോ കോടതി പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. പിന്നീട് കേരള ഹൈക്കോടതി ശിക്ഷ 20 വർഷം കഠിന തടവായി കുറച്ചിരുന്നു.എന്നാൽ, ശിക്ഷയിൽ ഇളവ് അനുവദിക്കുന്നതിനെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. സുരേന്ദ്രനാഥും സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി. ഹമീദും ശക്തമായി എതിർത്തിരുന്നു.

Hot Topics

Related Articles