“നയപരമായ കാര്യങ്ങളിൽ ഇടപെടില്ല”; ലക്ഷദ്വീപ് സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് ഇറച്ചി ഒഴിവാക്കിയ നടപടി ശരിവെച്ച്‌ സുപ്രീം കോടതി

കവരത്തി: ലക്ഷദ്വീപിലെ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് ഇറച്ചി ഒഴിവാക്കിയ നടപടി ശരിവെച്ച്‌ സുപ്രീം കോടതി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയാണ് ഉത്തരവിറങ്ങിയത്. നയപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേ സമയം, മീനും മുട്ടയും നിലനിർത്തിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. ഭരണകൂടത്തിന്റെ നയപരമായ തീരുമാനമാണിതെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി ഹർജി തള്ളിയിരിക്കുന്നത്.

Advertisements

വിഷയത്തിൽ വലിയ സമരങ്ങൾ ലക്ഷദ്വീപ് അരങ്ങേറിയിരുന്നു. നേരത്തെ ഇത് സംബന്ധിച്ചുള്ള വിശദീകരണം സുപ്രീം കോടതി ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്നടക്കം തേടിയിരുന്നു. കേരള ഹൈക്കോടതിയും വിഷയത്തിലെ പൊതു താൽപര്യ ഹർജി  തള്ളിയിരുന്നു. പിന്നാലെയാണ് സുപ്രീം കോടതിയിലേക്ക് ഹർജി എത്തിയത്.

Hot Topics

Related Articles