നിങ്ങളുടെ അല്ല രാജ്യത്തിന്റെ മന്ത്രിയാണ് ഞാൻ”; വൃദ്ധയുടെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി

തൃശൂർ :വയോധികയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ മറുപടി വിവാദമാകുന്നു. ഇന്ന് രാവിലെ ഇരിങ്ങാലക്കുടയിൽ വച്ചുനടന്ന കലുങ്ക് സഭയിലാണ് സംഭവം.കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കാമോ എന്നായിരുന്നു വയോധിക ചോദിച്ചത്. അതിന് മറുപടിയായി “മുഖ്യമന്ത്രിയെ സമീപിക്കൂ” എന്നു മന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയെ തിരക്കിപ്പോകാൻ തനിക്ക് പറ്റുമോയെന്ന് വയോധിക വീണ്ടും ചോദിച്ചപ്പോൾ, സുരേഷ് ഗോപി പരിഹാസത്തോടെ “എന്റെ നെഞ്ചത്തോട്ട് കയറിക്കോ, നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നത്” എന്നായിരുന്നു മറുപടി. ഇതുകേട്ട് ചുറ്റും നിന്നവർ പൊട്ടിച്ചിരിക്കുകയും ചെയ്തു.

Advertisements

അതോടൊപ്പം സുരേഷ് ഗോപി വിശദീകരിച്ചു:“കരുവന്നൂർ ബാങ്കിൽ നിന്ന് ഇഡി പിടിച്ചെടുത്ത പണം ജനങ്ങൾക്ക് തിരികെ വാങ്ങിത്തരാൻ മുഖ്യമന്ത്രി തയ്യാറാണോ? ആ പണം ഇഡിയിൽ നിന്ന് സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ. അല്ലെങ്കിൽ നിങ്ങളുടെ എംഎൽഎയെ കാണൂ. പരസ്യമായിട്ടാണ് ഞാൻ പറയുന്നത്.”“സാർ, നിങ്ങള്‍ ഞങ്ങളുടെ മന്ത്രിയല്ലേ” എന്നായിരുന്നു വയോധികയുടെ തിരിച്ചുചോദ്യം. അതിന് സുരേഷ് ഗോപി നൽകിയ മറുപടി “അല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. അതിനുള്ള മറുപടിയും ഞാൻ നല്‍കിക്കഴിഞ്ഞു. നിങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് ആ തുക ഇഡിയിൽ നിന്ന് സ്വീകരിക്കാൻ പറയൂ. എന്നിട്ട് നിങ്ങള്‍ക്ക് വീതിച്ച്‌ തരാൻ പറയൂ.”

Hot Topics

Related Articles