തിരുവല്ല : സുറിയാനി സഭയ്ക്കും സമൂഹത്തിനും സി ജെ കുര്യൻ നൽകിയ സേവനങ്ങൾ എന്നും സ്മരിക്കപ്പെടും തോമസ് മാർ തീമോത്തിയോസ്. സുറിയാനി സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ട സേവനങ്ങൾ നൽകിയ വ്യക്തിത്വമായിരുന്നു, സഭയുടെ മുൻ അത്മായ സെക്രട്ടറി സി.ജെ കുര്യൻ എന്ന് യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തീമോത്തിയോസ് സി.ജെ.കുര്യൻ്റെ സ്മരണ സഭയിൽ എന്നും നിലനിൽക്കുമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. സി.ജെ കുര്യൻ്റെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് കോട്ടയം സെൻറ് ജോസഫ് കത്തീഡ്രലിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. യോഗം മുൻ സിവിൽ ഏവിയേഷൻ സെക്രട്ടറി റോയ് പോൾ ഐ എ എസ് ഉദ്ഘാടനം ചെയ്തു. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ജീവചരിത്രം പ്രകാശനം ചെയ്തു. ഫാ. ഗ്രിഗർ ആർ കൊള്ളന്നൂർ അനുസ്മരണ പ്രഭാഷണം നടത്തി. ഫാ. ഷൈജു ജോസ് ചെന്നിക്കര , വന്ദ്യ അലക്സ് തോമസ് കോർഎപ്പിസ്കോപ്പ, വന്ദ്യ മാലിയിൽ കുര്യൻ കോർഎപ്പിസ്കോപ്പ, ഷെവ. ബിബി എബ്രഹാം കടവുംഭാഗം, ജോ കുര്യൻ അക്കര, ഷെവ. മനോജ് മാത്യു, ആര്യാടൻപാക്കൽ എന്നിവർ പ്രസംഗിച്ചു.