മദ്യപിച്ചെത്തിയ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് സസ്പെൻഷൻ

ഇടുക്കി: ലഹരി വിരുദ്ധ ദിനത്തിൽ മദ്യപിച്ചെത്തിയ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് സസ്പെൻഷൻ. ഇടുക്കി വാഗമൺ കോട്ടമല ഗവ. എൽ പി സ്കൂൾ അധ്യാപകൻ വിനോദിനെയാണ് സസ്പെന്റ് ചെയ്തത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പൊലീസിന്റെ എഫ്ഐആറും പരിശോധിച്ച ശേഷം ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ആണ് ഉത്തരവിട്ടത്.

Advertisements

നവംബര്‍ 14 ന് ലഹരി വിരുദ്ധ ദിനമായി സര്‍ക്കാര്‍ ആചരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിപാടിക്കിടെയാണ് അധ്യാപകൻ മദ്യപിച്ചെത്തിയത്. അധ്യാപകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒരു മാസമായിട്ടും നടപടിയില്ലാതെ വന്നതോടെ രക്ഷിതാക്കള്‍ പരസ്യസമരം തുടങ്ങാനിരിക്കേയാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്. കഴിഞ്ഞ ഒരു വര്‍ഷമായി കോട്ടമല സ്കൂളില്‍ ജോലി ചെയ്ത് വരുന്ന വിനോദ് തിരുവനനന്തപുരം കാഞ്ഞിരംകുളം സ്വദേശിയാണ് .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.